മുംബൈ: ഐപിഎൽ ടീം മുംബൈ ഇന്ത്യൻസിന്റെ ക്യാപ്റ്റനായി രോഹിത് ശർമ തിരിച്ചെത്തുന്നു. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പോസ്റ്റിലൂടെ മുംബൈ ഇന്ത്യൻസ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചു. നേരത്തെ രോഹിത് ക്യാപ്റ്റനായി തിരിച്ചെത്തുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നില്ല. മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് രോഹിത് മുംബൈയുടെ നായകനാകുന്നത്.

To advertise here,

പഞ്ചാബ് കിങ്‌സിലേക്ക് മാറിയ ഹാർദിക് പാണ്ഡ്യക്ക് പകരക്കാരനായാണ് രോഹിത് മുംബൈയുടെ നായകസ്ഥാനത്തെത്തുന്നത്. നേരത്തെ 2013 മുതൽ 2023 വരെയാണ് രോഹിതിന് കീഴിൽ മുംബൈ കളിച്ചത്. 2024 സീസണിൽ ഗുജറാത്ത് ടൈറ്റൻസിൽ നിന്ന് മുംബൈയിലെത്തിയ ഹാർദിക് ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുക്കുകയായിരുന്നു. മുംബൈയെ അഞ്ച് ഐപിഎൽ കിരീടങ്ങളിലേക്ക് നയിച്ച ക്യാപ്റ്റൻ കൂടിയാണ് രോഹിത്. 2013, 2015, 2017, 2019, 2020 സീസണുകളിലായിരുന്നു കിരീടം. അതിനുശേഷം ടീം മികച്ച പ്രകടനം പുറത്തെടുത്തിട്ടില്ല.

ഡെക്കാൻ ചാർജേഴ്‌സിലൂടെ ഐപിഎൽ കരിയർ ആരംഭിച്ച 39-കാരൻ 281 മത്സരങ്ങളിൽ നിന്ന്‌ രണ്ട് സെഞ്ചുറികളും 49 അർദ്ധ സെഞ്ചുറികളും നേടിയിട്ടുണ്ട്. 7329 റൺസുമായി ഐപിഎല്ലിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരങ്ങളുടെ പട്ടികയിൽ രണ്ടാം സ്ഥാനത്താണ്.