ബെംഗളൂരു: പരിക്ക് കാരണം ദക്ഷിണാഫ്രിക്കന്‍ പരമ്പര നഷ്ടമായ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ തിരിച്ചുവരവിനൊരുങ്ങുന്നു.
ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ പരിക്കിന് ചികിത്സയിലായിരുന്ന രോഹിത് ഇവിടെ വെച്ച് നടന്ന നിര്‍ബന്ധിത ഫിറ്റ്‌നസ് ടെസ്റ്റ് പാസായി.
ഇതോടെ ബുധനാഴ്ച ഉച്ചതിരിഞ്ഞ് അദ്ദേഹം ദേശീയ സെലക്ഷന്‍ കമ്മിറ്റ് അംഗങ്ങളെ കാണും. വെസ്റ്റിന്‍ഡീസിനെതിരായ ഏകദിന, ട്വന്റി 20 പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിക്കാനിരിക്കെയാണ് രോഹിത് ടീമിലേക്ക് മടങ്ങിയെത്തുന്നത്.
കാലിലെ പേശികള്‍ക്കേറ്റ് പരിക്കിനെ തുടര്‍ന്നാണ് രോഹിത്തിന് ദക്ഷിണാഫ്രിക്കന്‍ പര്യടനം നഷ്ടമായത്.
Content Highlights: rohit sharma clears fitness test ahead of west indies series
Published: 26 Jan 2022, 04:14 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented