മസ്‌കറ്റ്: അണ്ടർ 19 ഏഷ്യാ കപ്പ് കിരീടം ചൂടി ഇന്ത്യ. ആവേശം നിറഞ്ഞ ഫൈനലിൽ പാകിസ്താനെ ഒരൊറ്റ വിക്കറ്റിന് കീഴടക്കിയാണ് ഇന്ത്യ കിരീടത്തിൽ മുത്തമിട്ടത്. 338 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ അവസാന ഓവറിൽ വിജയതീരത്തെത്തുകയായിരുന്നു.

To advertise here,

മോഹിത് ഉൽവയും സി.വി.എൻ.വി സുഭാഷും ചേർന്ന് അവസാന ഓവറുകളിൽ ഇന്ത്യക്ക് വിജയമൊരുക്കി. മോഹിത് 26 പന്തിൽ 49 റൺസെടുത്തപ്പോൾ എട്ട്് പന്തിൽ 11 റൺസായിരുന്നു സുഭാഷിന്റെ സമ്പാദ്യം. 49-ാം ഓവറിൽ ഇരുവരും 17 റൺസ് അടിച്ചെടുത്തു. അവസാന പന്തിൽ ഇന്ത്യക്ക് വിജയിക്കാൻ മൂന്ന് റൺസ് വേണമായിരുന്നു. ആ പന്തിൽ ബൗണ്ടറി നേടി മോഹിത് ഇന്ത്യക്ക് വിജയമൊരുക്കി.

നേരത്തെ ഓപ്പണർമാരായ ലക്ഷ്യ റായ്ചന്ദാനിയും ആര്യവീർ സെവാഗും ഇന്ത്യക്കായി അർധ സെഞ്ചുറി കണ്ടെത്തി. ലക്ഷ്യ 101 പന്തിൽ 80 റൺസെടുത്തപ്പോൾ ആര്യവീർ 61 പന്തിൽ 58 റൺസടിച്ചു. 32 പന്തിൽ 47 റൺസ് അടിച്ച മനാൽ ചൗഹാന്റെ ബാറ്റിങ്ങും നിർണായകമായി. 48-ാം ഓവറിൽ പുറത്താകുന്നതിന് മുമ്പ് മനാൽ, മോഹിതുമായി ചേർന്ന് അർദ്ധ സെഞ്ചുറി കൂട്ടുകെട്ടുണ്ടാക്കി.