ലണ്ടന്‍: വിക്കറ്റ് കീപ്പറായി നില്‍ക്കുന്നില്ലെങ്കില്‍ ഋഷഭ് പന്തിനെ ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റില്‍ കളിപ്പിക്കരുതെന്ന് മുന്‍ ഇന്ത്യന്‍ താരം രവി ശാസ്ത്രി. താരം ഫീൽഡ് ചെയ്യുമ്പോൾ പരിക്ക് വഷളാകാനുള്ള സാധ്യതയുണ്ടെന്നും അതിനാൽ വിശ്രമം അനുവദിക്കണമെന്നും ശാസ്ത്രി പറഞ്ഞു. ജൂലായ് 23-ന് ഓള്‍ഡ് ട്രാഫോര്‍ഡിലാണ് നാലാം ടെസ്റ്റ്.
മത്സരത്തിൽ പന്തിന് ഫീൽഡ് ചെയ്യേണ്ടിവരും. അങ്ങനെ ഫീൽഡ് ചെയ്യുകയാണെങ്കിൽ അത് ആരോഗ്യത്തെ കൂടുതൽ മോശമാകും. ഗ്ലൗസ് ഉണ്ടെങ്കിൽ കുറച്ചെങ്കിലും സംരക്ഷണം ലഭിക്കും. ഗ്ലൗസ് ഇല്ലാതായാൽ പരിക്ക് കൂടുതൽ വഷളാകും. അദ്ദേഹം കീപ്പിങ്ങും ബാറ്റിങ്ങും ചെയ്യേണ്ടതുണ്ട്. - രവി ശാസ്ത്രി പറഞ്ഞു.
എല്ലിന് പൊട്ടലുണ്ടെങ്കിൽ പന്തിന് വിശ്രമം അനുവദിക്കണമെന്നും ശാസ്ത്രി പറഞ്ഞു. അദ്ദേഹത്തെ ഓവലിൽ കളിപ്പിക്കണം. സുഖം പ്രാപിക്കാൻ ഏകദേശം ഒമ്പത് ദിവസം ലഭിക്കും. - ശാസ്ത്രി പറഞ്ഞു.
പന്ത് നാലാം ടെസ്റ്റില്‍ കളിച്ചേക്കുമെന്നാണ് ഇന്ത്യയുടെ അസിസ്റ്റന്റ് കോച്ച് റയാന്‍ ടെന്‍ ഡൊഷേറ്റ് അടുത്തിടെ പ്രതികരിച്ചത്. ബാറ്ററായി മാത്രമായിരിക്കും താരം കളിക്കുകയെന്നും ഡൊഷേറ്റ് സൂചിപ്പിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് പന്തിന് വിശ്രമം അനുവദിക്കണമെന്ന ആവശ്യവുമായി രവി ശാസ്ത്രിയെത്തിയത്. ലോര്‍ഡ്‌സ് ടെസ്റ്റിന്റെ ആദ്യദിനമാണ് ഋഷഭ് പന്തിന്റെ വിരലിന് പരിക്കേറ്റത്. മത്സരത്തിന്റെ ബാക്കി ദിവസങ്ങളില്‍ താരം വിക്കറ്റ് കീപ്പറായി തുടര്‍ന്നിരുന്നില്ല. ധ്രുവ് ജുറലാണ് പകരം കീപ്പറായെത്തിയത്.
Content Highlights: Rishabh Pant shouldnt play in Manchester if he cant keep wickets says Ravi Shastri
Published: 18 Jul 2025, 08:40 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented