കാബൂള്‍: വീണ്ടും വിവാഹിതനായ കാര്യം സ്ഥിരീകരിച്ച് അഫ്ഗാനിസ്താന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ റാഷിദ് ഖാന്‍. പരമ്പരാഗത അഫ്ഗാന്‍ വസ്ത്രം ധരിച്ച ഒരു സ്ത്രീയുടെ അരികില്‍ റാഷിദ് ഇരിക്കുന്നതിന്റെ ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും കഴിഞ്ഞ ഏതാനും ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ടായിരുന്നു. ഇതോടെ ഈ സുന്ദരി ആരാണെന്ന തരത്തില്‍ ചോദ്യങ്ങളുയര്‍ന്നു. താരം രണ്ടാമതും വിവാഹിതനായെന്ന് അഭ്യൂഹങ്ങളും പരന്നു. ഇതിനു പിന്നാലെയാണ് രണ്ടാമത്തെ വിവാഹക്കാര്യം സ്ഥിരീകരിച്ച് താരംതന്നെ രംഗത്തെത്തിയത്. ഇന്‍സ്റ്റഗ്രാമില്‍ എഴുതിയ കുറിപ്പിലാണ് രണ്ടാമതും വിവാഹിതനായ കാര്യം അറിയിച്ചത്.
2024 ഒക്ടോബറില്‍ കാബൂളിലെ ഇംപീരിയല്‍ കോണ്ടിനെന്റല്‍ ഹോട്ടലിലായിരുന്നു റാഷിദിന്റെ ആദ്യ വിവാഹം. റാഷിദിനൊപ്പം അദ്ദേഹത്തിന്റെ മൂന്ന് സഹോദരന്മാരായ ആമിര്‍ ഖലീല്‍, സാക്കിയുള്ള, റാസ ഖാന്‍ എന്നിവരും ഒരേ രാത്രിയില്‍ വിവാഹിതരായിരുന്നു. ഇതിനു പിന്നാലെയാണ് റാഷിദ് ഒരുവര്‍ഷത്തിനിടെ വീണ്ടും വിവാഹിതനായിരിക്കുന്നത്. ഓഗസ്റ്റ് രണ്ടിനായിരുന്നു രണ്ടാം വിവാഹമെന്ന് റാഷിദ് ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ വ്യക്തമാക്കി.
നെതര്‍ലന്‍ഡ്‌സിലെ റാഷിദ് ഖാന്‍ ചാരിറ്റി ഫൗണ്ടേഷന്റെ ഉദ്ഘാടനത്തില്‍ നിന്നുള്ള ചിത്രങ്ങളാണ് പ്രചരിച്ചത്. 'സത്യം ലളിതമാണ്. അവള്‍ എന്റെ ഭാര്യയാണ്, ഞങ്ങള്‍ ഒരുമിച്ചാണ്, ഞങ്ങള്‍ക്ക് ഒന്നും മറയ്ക്കാനില്ല', പ്രചരിച്ച ചിത്രങ്ങളേക്കുറിച്ചുള്ള അനുമാനങ്ങളെ 'നിര്‍ഭാഗ്യകരം' എന്ന് വിശേഷിപ്പിച്ച് റാഷിദ് പറഞ്ഞു.
Content Highlights: Afghanistan captain Rashid Khan confirms his second marriage, sharing a heartfelt post and photos. Discover details of his recent wedding.
Published: 12 Nov 2025, 06:27 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented