ജംഷേദ്പുർ: കേരളവും ഝാർഖണ്ഡും തമ്മിലുള്ള രഞ്ജി ട്രോഫി മത്സരം സമനിലയിൽ. ഫോളോ ഓൺ വഴങ്ങി രണ്ടാമിന്നിങ്സ് ബാറ്റിങ്ങിനിറങ്ങിയ കേരളം രണ്ട് വിക്കറ്റ് നഷ്ടത്തിൽ 62 റൺസ് എന്ന നിലയിലായിരുന്നു. നേരത്തെ ഝാർഖണ്ഡിന്റെ ഒന്നാമിന്നിങ്സ് സ്കോറായ 587 റൺസിനെതിരെ കേരളം 395 റൺസിന് പുറത്തായിരുന്നു. ഇതോടെ അവർക്ക് 192 റൺസിന്റെ ഒന്നാമിന്നിങ്സ് ലീഡ് ലഭിച്ചു. മത്സരം സമനിലയിലായതിനാൽ ഒന്നാമിന്നിങ്സിന്റെ ലീഡിൽ ഝാർഖണ്ഡിന് മൂന്ന് പോയിന്റും കേരളത്തിന് ഒരു പോയിന്റും ലഭിക്കും.
രണ്ടാമിന്നിങ്സിൽ രോഹൻ കുന്നുമ്മൽ, സച്ചിൻ ബേബി എന്നിവരുടെ വിക്കറ്റുകളാണ് കേരളത്തിന് നഷ്ടമായത്. രോഹൻ ഒരു റണ്ണിനും സച്ചിൻ 37 റൺസെടുത്തും പുറത്തായി. 23 റൺസോടെ അഭിഷേക് നായരായിരുന്നു ക്രീസിൽ.
ആറ് വിക്കറ്റിന് 269 റൺസ് എന്ന നിലയിൽ നാലാം ദിനം ബാറ്റിങ്ങിനിറങ്ങിയ കേരളത്തെ സൽമാൻ നിസാർ-ആദിത്യ സർവാതെ സഖ്യം 365 റൺസിലെത്തിച്ച് പ്രതീക്ഷ നൽകിയെങ്കിലും പിന്നാലെ കേരളം 395 റൺസിന് ഓൾ ഔട്ടാകുകയായിരുന്നു. ആദിത്യ സർവാതെ 95 റൺസും സൽമാൻ നിസാർ 43 റൺസുമെടുത്തു. സൽമാൻ നിസാർ പുറത്തായശേഷം 11 റൺസെടുത്ത വൈശാഖ് ചന്ദ്രൻ മാത്രമാണ് വാലറ്റത്ത് രണ്ടക്കം കണ്ടത്. ഏദൻ ആപ്പ്ൾ ടോം മൂന്ന് റൺസിന് പുറത്തായി.
നേരത്തെ ഓപ്പണർ അഭിഷേക് നായർ സെഞ്ചുറി നേടിയിരുന്നു. ഒരു ഘട്ടത്തിൽ രണ്ട് വിക്കറ്റിന് 224 റൺസ് എന്ന നിലയിലായിരുന്ന കേരളത്തിന്റെ മധ്യനിര പിന്നീട് തകരുകയായിരുന്നു. വെറും 45 റൺസിനിടെ നാല് വിക്കറ്റുകളാണ് കേരളത്തിന് നഷ്ടമായത്. മനീഷിയും ഉത്കർഷ് സിങ്ങും ഝാർഖണ്ഡിനായി നാല് വീതം വിക്കറ്റുകൾ വീഴ്ത്തി.
ഒന്നാമിന്നിങ്സിൽ ഝാർഖണ്ഡിനായി മൂന്ന് താരങ്ങളാണ് സെഞ്ചുറി കണ്ടെത്തിയത്. ശിഖർ മോഹൻ, വിരാട് സിങ്, ആദിത്യ സിങ് എന്നിവരുടെ സെഞ്ചുറി പിൻബലത്തിലാണ് അവർ 587 റൺസ് അടിച്ചുകൂട്ടിയത്.
Content Highlights: Kerala and Jharkhand Ranji Trophy match ended in a draw., Jharkhand secured a 192-run first-innings lead, claiming 3 points., Kerala earned 1 point from the draw., Abhishek Nair scored a century for Kerala., Shikhar Mohan, Virat Singh, and Aditya Singh scored centuries for Jharkhand.
Published: 14 Oct 2026, 03:08 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented