
വിശാഖപട്ടണം: വിനു മങ്കാദ് ട്രോഫിയിൽ കർണാടക അണ്ടർ-19 ടീമിനായി 41 പന്തിൽ 85 റൺസ് അടിച്ച് രാഹുൽ ദ്രാവിഡിന്റെ മകൻ അൻവയ്. അഞ്ച് സിക്‌സും ഏഴ് ഫോറുമാണ് അൻവയിയുടെ ബാറ്റിൽ നിന്ന് പിറന്നത്. ശനിയാഴ്ച ചണ്ഡീഗഢിനെതിരായ മത്സരത്തിൽ സെഞ്ചുറി നേടിയതിന് പിന്നാലെയാണ് അൻവയ് ഡൽഹിക്കെതിരേയും മികച്ച പ്രകടനം പുറത്തെടുത്തത്. മത്സരത്തിൽ കർണാടക ഡൽഹിയെ 198 റൺസിന് തോൽപ്പിക്കുകയും ചെയ്തു.
ചെറിയ ഫോർമാറ്റുകളിൽ എതിർ ബൗളർമാരെ കടന്നാക്രമിക്കാൻ തനിക്ക് എളുപ്പമാണെന്ന് തെളിയിക്കുന്നതായിരുന്നു അൻവയ്‌യുടെ പുതിയ ഇന്നിങ്‌സ്. കർണാടക ക്യാപ്റ്റനായ അൻവയ്ക്ക് വിക്കറ്റ് കീപ്പർ കൂടിയാണ്.
ആഭ്യന്തര ക്രിക്കറ്റിലെ അൻവയിയുടെ ഈ പ്രകടനങ്ങൾ ഇന്ത്യ അണ്ടർ-19 കരിയറിലെ മികച്ച തുടക്കത്തിന് ശേഷമുള്ളതാണ്. ജൂലൈയിൽ നടന്ന ഇന്ത്യയുടെ ശ്രീലങ്കൻ പര്യടനത്തിലെ യൂത്ത് ഏകദിനത്തിൽ 67 പന്തിൽ 87 റൺസ് നേടി അൻവയ് ശ്രദ്ധിക്കപ്പെട്ടിരുന്നു. ഒമ്പത് ഫോറുകളും ഒരു സിക്‌സും അടങ്ങിയതായിരുന്നു ആ ഇന്നിങ്‌സ്. എങ്കിലും ആ മത്സരത്തിൽ ഇന്ത്യ എട്ട് വിക്കറ്റിന് പരാജയപ്പെട്ടിരുന്നു.
സെപ്റ്റംബറിൽ ഓസ്‌ട്രേലിയക്കെതിരായ യൂത്ത് ഏകദിന പരമ്പരയിലും താരം ഈ ഫോം തുടർന്നു. രാജ്‌കോട്ടിൽ മഴ മൂലം വെട്ടിച്ചുരുക്കിയ ആദ്യ മത്സരത്തിൽ ഇന്ത്യയെ 182 റൺസിൽ എത്തിക്കുന്നതിൽ അൻവയ് നിർണായക പങ്ക് വഹിച്ചു. വെറും 18 പന്തിൽ മൂന്ന് സിക്‌സും രണ്ട് ഫോറും സഹിതം 38 റൺസാണ് താരം നേടിയത്. ആ മത്സരത്തിൽ ഇന്ത്യ ഏഴ് റൺസിന്റെ വിജയം സ്വന്തമാക്കുകയും ചെയ്തു.
Content Highlights: Anvay Dravid scored 85 runs off just 41 balls against Delhi Under-19., Karnataka posted a massive 418 for four in 49 overs., Anvay follows up his recent 104-run century against Chandigarh., He balances captaincy and wicketkeeping duties while maintaining an aggressive batting style.
Published: 12 Oct 2026, 07:13 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented