വയനാട്: 23 വയസ്സിൽ താഴെയുള്ളവർക്കായുള്ള സികെ നായിഡു ട്രോഫിയിൽ പോണ്ടിച്ചേരിക്കെതിരെ പിടിമുറുക്കി കേരളം. രണ്ടാം ദിവസം കളി നിർത്തുമ്പോൾ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 240 റൺസെന്ന നിലയിലാണ് പോണ്ടിച്ചേരി. കേരളത്തിന്റെ ഇന്നിങ്‌സ് 515 റൺസിന് അവസാനിച്ചിരുന്നു.
അഞ്ച് വിക്കറ്റിന് 373 റൺസെന്ന നിലയിൽ രണ്ടാം ദിവസം കളി തുടങ്ങിയ കേരളത്തിന്റെ ഇന്നിങ്‌സ് 500 കടത്തിയത് മുഹമ്മദ് ഇനാന്റെയും ജിഷ്ണു മണികണ്ഠന്റെയും ആദിത്യ ബൈജുവിന്റെയും ഇന്നിങ്‌സുകളാണ്. ജിഷ്ണുവും മുഹമ്മദ് ഇനാനും ചേർന്ന് ആറാം വിക്കറ്റിൽ 89 റൺസ് കൂട്ടിച്ചേർത്തു. 70 റൺസെടുത്ത മുഹമ്മദ് ഇനാനെ രാഹുൽ രാജീവ് യാദവ് ക്ലീൻ ബൗൾഡ് ചെയ്യുകയായിരുന്നു. ജിഷ്ണു 55-ഉം ആദിത്യ ബൈജു 47-ഉം റൺസെടുത്ത് പുറത്തായി. വിജയ് വിശ്വനാഥ് 23 റൺസെടുത്തു. പോണ്ടിച്ചേരിക്ക് വേണ്ടി രാഹുൽ രാജീവ് യാദവ് മൂന്നും ആകാഷ് പുകഴേന്തി രണ്ടും വിക്കറ്റുകൾ വീഴ്ത്തി.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ പോണ്ടിച്ചേരിയുടെ തുടക്കം തകർച്ചയോടെയായിരുന്നു. രണ്ട് വിക്കറ്റിന് 13 റൺസെന്ന നിലയിലായിരുന്ന പോണ്ടിച്ചേരിയെ പ്രവീൺ രാജരത്‌നവും അനീഷ് വിശാഗനും ചേർന്നുള്ള കൂട്ടുകെട്ടാണ് കരകയറ്റിയത്. പ്രവീൺ 74-ഉം അനീഷ് 30-ഉം റൺസെടുത്തു. കൈലാസ് ബി. നായരാണ് ഇരുവരെയും പുറത്താക്കിയത്. തുടർന്നെത്തിയ ആകാഷ് പുഗഴേന്തി 32 പന്തുകളിൽ 45 റൺസ് നേടി. കളി നിർത്തുമ്പോൾ 55 റൺസോടെ ക്യാപ്റ്റൻ നിതിൽ പ്രണവും 29 റൺസോടെ വിക്രം കുമാറുമാണ് ക്രീസിൽ. കേരളത്തിന് വേണ്ടി കൈലാസ് ബി. നായർ രണ്ടും ആദിത്യ ബൈജുവും ജിഷ്ണു മണികണ്ഠനും അഹ്‌മദ് ഇമ്രാനും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
Content Highlights: Kerala posted a massive total of 515 runs in their first innings., Key contributions came from Mohammed Enan (70), Jishnu Manikandan (55), and Aditya Baiju (47)., Pondicherry struggled at 240/5 by stumps on Day 2, trailing significantly.
Published: 13 Oct 2026, 07:25 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented