ന്യൂഡൽഹി: ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീമിന്റെ സെലക്ഷൻ കമ്മിറ്റി ചെയർമാനായി മുൻ സ്പിന്നർ പ്രഗ്യാൻ ഓജയെ നിയമിച്ചു. സെലക്ഷൻ കമ്മിറ്റി പാനലിലെ സീനിയോറിറ്റി പരിഗണിച്ചാണ് ഓജയെ മുഖ്യ സെലക്ടറാക്കിയത്. മുൻതാരം രമേഷ് പവാറിനെ സെലക്ഷൻ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അജിത് അഗാർക്കറുടെ കാലാവധി പൂർത്തിയായതിനെ തുടർന്ന് ഒഴിവുവന്ന സ്ഥാനത്തേക്കാണ് പുതിയ നിയമനം.
കൂടുതൽ ടെസ്റ്റുകൾ കളിച്ചത് പരിഗണിച്ചാണ് പ്രഗ്യാൻ ഓജയെ പുതിയ ചീഫ് സെലക്ടറായി നിയമിച്ചതെന്ന് ബിസിസിഐ പ്രസ്താവനയിൽ അറിയിച്ചു. ശിവ് സുന്ദർ ദാസ്, ആർ.പി സിങ്, അജയ് രത്ര, രമേഷ് പവാർ എന്നിവരാണ് മറ്റംഗങ്ങൾ.
ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായി രണ്ട് തവണ സേവനമനുഷ്ഠിച്ചിട്ടുള്ള പവാർ, ഇന്ത്യക്കായി രണ്ട് ടെസ്റ്റുകളിലും 31 ഏകദിനങ്ങളിലും കളിച്ചിട്ടുണ്ട്. ഒക്ടോബർ 15-ന് ക്രിക്കറ്റ് അഡൈ്വസറി കമ്മിറ്റി നടത്തിയ അഭിമുഖത്തിൽ വസീം ജാഫർ, കോണർ വില്യംസ്, ജേക്കബ് മാർട്ടിൻ എന്നിവർക്കൊപ്പം പവാറും പങ്കെടുത്തിരുന്നു. തുടക്കത്തിൽ ജൂനിയർ സെലക്ഷൻ കമ്മിറ്റി തലവനാകാനാണ് പവാറിനെ പരിഗണിച്ചിരുന്നതെങ്കിലും, പിന്നീട് അദ്ദേഹത്തെ സീനിയർ സെലക്ഷൻ പാനലിലേക്ക് ഉൾപ്പെടുത്താൻ ക്രിക്കറ്റ് അഡൈ്വസറി കമ്മിറ്റി തീരുമാനിക്കുകയായിരുന്നു.
അജിത് അഗാർക്കറിന്റെ സേവനത്തിന് ബിസിസിഐ നന്ദി രേഖപ്പെടുത്തി. ‘2023 ജൂലൈയിൽ അദ്ദേഹം നിയമിക്കപ്പെട്ടതുമുതൽ, ഇന്ത്യൻ ക്രിക്കറ്റിന്റെ സുപ്രധാനമായ ഒരു കാലഘട്ടത്തിലൂടെയാണ് അഗാർക്കർ സമിതിയെ നയിച്ചത്. ഈ കാലയളവിൽ ഇന്ത്യ മൂന്ന് ഐസിസി ട്രോഫികളും രണ്ട് ഏഷ്യാ കപ്പ് കിരീടങ്ങളും ഏഷ്യൻ ഗെയിംസിൽ തുടർച്ചയായ രണ്ട് സ്വർണ്ണ മെഡലുകളും നേടിയിട്ടുണ്ട്.’ - ബിസിസിഐ പ്രസ്താവനയിൽ കുറിച്ചു.
Content Highlights: Pragyan Ojha appointed as the new Chairman of the Indian Selection Committee., Ramesh Powar added to the senior selection panel
Published: 19 Oct 2026, 05:01 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented