സിഡ്‌നി: ആരാധകര്‍ക്ക് ഓട്ടോഗ്രാഫ് ഒപ്പിട്ടു നല്‍കുന്നതിനിടെ, പാകിസ്താന്‍ പേസര്‍ ഹസന്‍ അലിയെത്തേടി ഒരു വശത്തുനിന്ന് ഒട്ടും പ്രതീക്ഷിക്കാതെ ഒരു പ്രതികരണമെത്തി. ഹസന്‍ അലിയുടെ ക്യാച്ചിങ് മികവിനെ പരിഹസിച്ചു കൊണ്ടുള്ളതായിരുന്നു അത്. 'ഇങ്ങോട്ടു വരൂ, പന്ത് എങ്ങനെ പിടിക്കണമെന്ന്‌ ഞാന്‍ പഠിപ്പിച്ചു തരാം' എന്നായിരുന്നു ആരാധകന്‍ പറഞ്ഞത്. 

To advertise here,

കേട്ടയുടന്‍ ഹസന്‍ അലി ആ ആരാധകനു സമീപത്തെത്തി. 'ശരി, ഇവിടെ വരൂ, ആരാണ് എന്നെ ക്യാച്ച് ചെയ്യാന്‍ പഠിപ്പിച്ചു തരിക' എന്ന് മറുത്ത് മറുപടി നല്‍കി താരം. ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്.

ഓസ്‌ട്രേലിയക്കെതിരായ മൂന്ന് ടെസ്റ്റ് പരമ്പരയില്‍ ഓസ്‌ട്രേലിയ പരാജയപ്പെട്ടിരുന്നു. സിഡ്‌നിയില്‍ നടന്ന അവസാന ടെസ്റ്റില്‍ ആതിഥേയര്‍ എട്ട് വിക്കറ്റിന്റെ വിജയം നേടി. ഇതിനു പിന്നാലെയായിരുന്നു ഹസന്‍ ആരാധകര്‍ക്കടുത്തെത്തി ഓട്ടോഗ്രാഫ് ഒപ്പിട്ടു നല്‍കിയത്. 1995-ന് ശേഷം പാകിസ്താന്‍, ഓസ്‌ട്രേലിയന്‍ മണ്ണില്‍ ഒരു ടെസ്റ്റ് മത്സരം വിജയിച്ചിട്ടില്ല.