അഹമ്മദാബാദ്: ഇന്ത്യ-ഇംഗ്ലണ്ട് ഒന്നാം ട്വന്റി 20 മത്സരത്തില്‍ 50 ശതമാനം കാണികള്‍ക്ക് പ്രവേശനം അനുവദിച്ചു. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍വെച്ചാണ് മത്സരം നടക്കുക. ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷനാണ് ഇക്കാര്യം അറിയിച്ചത്.

To advertise here,

ഇന്ത്യ-ഇംഗ്ലണ്ട് പരമ്പരയില്‍ അഞ്ച് മത്സരങ്ങളാണുള്ളത്. ഇവയെല്ലാം തന്നെ നരേന്ദ്രമോദി സ്‌റ്റേഡിയത്തില്‍ വെച്ചാണ് നടക്കുക. ഈ അഞ്ച് മത്സരങ്ങള്‍ക്കും 50 ശതമാനം കാണികള്‍ക്ക് പ്രവേശനം നല്‍കും.

110000 കാണികള്‍ക്ക് പ്രവേശിക്കാനാകുന്ന ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്‌റ്റേഡിയമാണ് അഹമ്മദാബാദിലുള്ളത്. ഏകദേശം 50000 കാണികള്‍ക്ക് മത്സരം നേരിട്ട് കാണാന്‍ സാധിക്കും. ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ അവസാന രണ്ട് മത്സരങ്ങളും ഇവിടെ വെച്ചാണ് നടന്നത്. 

Content Highlights: Narendra Modi Stadium to have 50% capacity for five-match T20I series against England