ന്യൂഡൽഹി: അയർലൻഡ്, ഇംഗ്ലണ്ട് പര്യടനങ്ങൾക്കുള്ള ടീമിൽ നിന്ന് ഇന്ത്യൻ പേസർ മുഹമ്മദ് സിറാജ് ഒഴിവായി. ജോലിഭാരം കണക്കിലെടുത്ത് ബിസിസിഐ താരത്തിന് വിശ്രമം അനുവദിക്കുകയായിരുന്നു. പ്രസിദ്ധ് കൃഷ്ണയാണ് പകരക്കാരനായി ടീമിലെത്തിയത്.
ബിസിസിഐ മെഡിക്കൽ ടീമിന്റെയും ടീം മാനേജ്‌മെന്റിന്റെയും ചർച്ചകൾക്ക് ശേഷമാണ് തീരുമാനമെന്ന് ബിസിസിഐ വാർത്താക്കുറിപ്പിൽ അറിയിച്ചു. ജോലി ഭാരം പരിഗണിച്ച് സിറാജിന് വിശ്രമം നിർദ്ദേശിച്ചിട്ടുണ്ട്. നീണ്ട അന്താരാഷ്ട്ര സീസണിന് മുന്നോടിയായി മതിയായ വിശ്രമം ഉറപ്പാക്കുന്നതിനുള്ള മുൻകരുതൽ നടപടിയായാണ് ഈ തീരുമാനമെടുത്തത്. രണ്ട് ടി20 പരമ്പരകളിലും സിറാജിന് പകരമായി പ്രസിദ്ധ് കൃഷ്ണയെ തിരഞ്ഞെടുത്തിട്ടുണ്ട്. - ബിസിസിഐ വ്യക്തമാക്കി
ഇന്ത്യൻ ടീം: ശ്രേയസ് അയ്യർ, അഭിഷേക് ശർമ്മ, സഞ്ജു സാംസൺ, ഇഷാൻ കിഷൻ, ശിവം ദുബെ, തിലക് വർമ്മ, നിതീഷ് കുമാർ റെഡ്ഡി, അക്ഷർ പട്ടേൽ, വാഷിംഗ്ടൺ സുന്ദർ, വരുൺ ചക്രവർത്തി, രവി ബിഷ്ണോയ്, ഹർഷിത് റാണ, അർഷ്ദീപ് സിങ്, പ്രിൻസ് യാദവ്, വൈഭവ് സൂര്യവംശി, പ്രസിദ്ധ് കൃഷ്ണ.
Content Highlights: Mohammed Siraj withdrawn from Ireland and England T20I series., Decision based on BCCI medical team's workload management strategy., Prasidh Krishna named as the official replacement for both series.
Published: 09 Jun 2026, 06:15 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented