ബെംഗളൂരു: ന്യൂസീലന്‍ഡിനെതിരായ ഒന്നാം ടെസ്റ്റില്‍ ഇന്ത്യക്കായി സെഞ്ചുറി നേടിയ സര്‍ഫറാസ് ഖാനെ അഭിനന്ദിച്ച് മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ്. താരത്തിന്റെ ശരീരപ്രകൃതം നോക്കി
ഫിറ്റ്‌നസിനെ അളക്കരുതെന്നും ജിം ബോഡി അല്ലെങ്കിലും മണിക്കൂറുകളോളം ബാറ്റ് ചെയ്യാന്‍ സര്‍ഫറാസിന് കഴിയുമെന്നും എക്‌സില്‍ പങ്കുവെച്ച കുറിപ്പില്‍ കൈഫ് പറയുന്നു.

To advertise here,

'ഞാന്‍ എപ്പോഴും പറയാറുണ്ട്. സര്‍ഫറാസിനെ ഫിറ്റ്നസിന്റെ പേരില്‍ പുറത്തിരുത്തരുതെന്ന്. അവന് ജിം ശരീരം ഒന്നുമില്ല. പക്ഷേ മണിക്കൂറുകളോളം ബാറ്റ് ചെയ്യാന്‍ കഴിയും. ക്രിക്കറ്റ് എല്ലാവരേയും ഉള്‍ക്കൊള്ളുന്ന മത്സരമാണ്.'-കൈഫ് എക്‌സില്‍ കുറിച്ചു. 

രണ്ടാം ഇന്നിങ്‌സില്‍ 195 പന്തില്‍നിന്ന് 150 റണ്‍സാണ് സര്‍ഫറാസ് അടിച്ചെടുത്തത്. 18 ഫോറും മൂന്ന് സിക്‌സും താരത്തിന്റെ ബാറ്റില്‍നിന്ന് പിറന്നു. ഋഷഭ് പന്തുമായി ചേര്‍ന്ന് നാലാം വിക്കറ്റില്‍ 177 റണ്‍സിന്റെ കൂട്ടുകെട്ടുമുണ്ടാക്കി.