ന്യൂഡല്‍ഹി: അയോധ്യയിലെ ശ്രീരാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്കുള്ള ക്ഷണക്കത്ത് സ്വീകരിച്ച് ഇന്ത്യയുടെ വനിതാ ക്രിക്കറ്റ് താരം മിഥാലി രാജ്. മിഥാലിയുടെ അസാന്നിധ്യത്തില്‍ അമ്മ ക്ഷണക്കത്ത് കൈപ്പറ്റി. മിഥാലി രാജ് തന്നെയാണ് ഇതുസംബന്ധിച്ച ചിത്രവും വിവരവും എക്‌സില്‍ പോസ്റ്റ് ചെയ്തത്. 

To advertise here,

അയോധ്യയിലെ ശ്രീരാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്കുള്ള ക്ഷണം ലഭിച്ചതില്‍ ഭാഗ്യവതിയാണെന്നും തനിക്കുവേണ്ടി അമ്മയാണ് ക്ഷണക്കത്ത് കൈപ്പറ്റിയതെന്നും മിഥാലി എക്‌സില്‍ പങ്കുവെച്ചു. ക്രിക്കറ്റ് താരങ്ങളായ സച്ചിന്‍ തെണ്ടുല്‍ക്കര്‍, മഹേന്ദ്രസിങ് ധോനി, വിരാട് കോലി എന്നിവര്‍ക്ക് നേരത്തേ തന്നെ ക്ഷണക്കത്ത് ലഭിച്ചിരുന്നു. 

ജനുവരി 22-നാണ് അയോധ്യയില്‍ പ്രതിഷ്ഠാ ചടങ്ങ്. രാഷ്ട്രീയ നേതാക്കള്‍, കായിക-ചലച്ചിത്ര താരങ്ങള്‍, മറ്റു നിരവധി പ്രമുഖരും  ചടങ്ങില്‍ പങ്കെടുക്കും.