ന്യഡൽഹി: വിരമിച്ച എയർ മാർഷൽ ജിതേന്ദ്ര മിശ്രയെ ശ്രീരാമ ജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റിന്റെ ആദ്യ സിഇഒ ആയി തിരഞ്ഞെടുത്തു. ഈ പദവിയിലേക്ക് വന്ന അയ്യായിരത്തിലധികം അപേക്ഷകരിൽനിന്നാണ് ജിതേന്ദ്ര മിശ്രയെ തിരഞ്ഞെടുത്തത്. ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകും.

To advertise here,

വ്യോമസേനയിൽ നിരവധി കമാൻഡിങ് പദവികൾ വഹിച്ചിട്ടുള്ള ജിതേന്ദ്ര മിശ്ര ഓപ്പറേഷൻ സിന്ദൂറിന്റെ സമയത്ത് വെസ്റ്റേൺ കമാൻഡിന്റെ മേധാവിയുമായിരുന്നു. 39 വർഷത്തിലേറെക്കാലം ഇന്ത്യൻ വ്യോമസേനയിൽ സേവനമനുഷ്ഠിച്ച മുൻ ഫൈറ്റർ പൈലറ്റാണ് ജിതേന്ദ്ര മിശ്ര.

ഡൽഹിയിൽനിന്നുള്ള മഹേഷ് ഭാഗ്ചന്ദക, അയോധ്യയിലെ മുൻ അഡീഷണൽ അഡ്വക്കേറ്റ് ജനറൽ മദൻ മോഹൻ പാണ്ഡെ, നിർമല യാദവ് എന്നിവരെ ട്രസ്റ്റ് പുതിയ ട്രസ്റ്റികളായി നിയമിച്ചു.

ക്ഷേത്ര സംഭാവനകൾ തട്ടിയെടുത്തുവെന്ന ആരോപണത്തെ തുടർന്ന് എട്ട് പേർ അറസ്റ്റിലാവുകയും ജൂണിൽ ചമ്പത് റായ് ട്രസ്റ്റിന്റെ ജനറൽ സെക്രട്ടറി സ്ഥാനം രാജിവെക്കുകയും ചെയ്തതിനെ തുടർന്നുണ്ടായ കടുത്ത വിവാദങ്ങൾക്കിടയിലാണ് ഈ നിയമനങ്ങൾ. ജനങ്ങളുടെ വിശ്വാസം വീണ്ടെടുക്കുന്നതിന്റെ ഭാഗമായിട്ടാണ് സിഇഒ പോസ്റ്റിലേക്കുള്ള നിയമനം.

വിരമിച്ച ജഡ്ജി പ്രമോദ് കോഹ്ലിയുടെ നേതൃത്വത്തിലുള്ള സമിതിയാണ് സിഇഒയെ തിരഞ്ഞെടുത്തത്. 600 മാർക്കിന്റെ മൂല്യനിർണയ പ്രക്രിയയിലൂടെയാണ് അപേക്ഷകരെ വിലയിരുത്തിയത്. 16 പേരെ അന്തിമ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു.