കൊൽക്കത്ത: കൊൽക്കത്തയിലെ അർജന്റീന ഫാൻ ക്ലബ്ബ് പ്രസിഡന്റ് ഉത്തം സാഹയ്‌ക്കെതിരേ മാനനഷ്ടത്തിന് വക്കീൽ നോട്ടീസയച്ച് മുൻ ഇന്ത്യൻ നായകൻ സൗരവ് ഗാംഗുലി. മെസ്സിയുടെ സന്ദർശനത്തിനിടെയുണ്ടായ വിവാദങ്ങളിൽ തന്റെ പേര് അനാവശ്യമായി വലിച്ചിഴച്ചെന്നുകാട്ടിയാണ് ഗാംഗുലി വക്കീൽ നോട്ടീസയച്ചത്. 50 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് നോട്ടീസ്.
സംഘർഷത്തിൽ കലാശിച്ച മെസ്സിയുടെ കൊൽക്കത്ത സന്ദർശനമാണ് കേസിനാധാരം. ഗോട്ട് ടൂറുമായി ബന്ധപ്പെട്ട പ്രമോട്ടർ സത്രാദു ദത്തയുടെ സംഘാടനത്തിൽ ഗാംഗുലി മധ്യസ്ഥത വഹിച്ചുവെന്നാണ് നേരത്തേ സാഹ ആരോപിച്ചിരുന്നത്. ഇത് ചോദ്യം ചെയ്തുകൊണ്ടാണ് മുൻ ഇന്ത്യൻ നായകൻ രംഗത്തെത്തിയത്. അടിസ്ഥാന രഹിതമായ ആരോപണമാണിതെന്നും പരാമർശം തന്റെ പ്രതിച്ഛായക്ക് കളങ്കം വരുത്തിയെന്നും ഗാംഗുലി സാഹയ്ക്ക് അയച്ച വക്കീൽ നോട്ടീസിൽ പറയുന്നു.
മെസ്സിയുടെ പരിപാടിയുമായി തനിക്ക് ഔദ്യോഗികമായി ഒരുതരത്തിലുള്ള ബന്ധവുമില്ലെന്നും ഗാംഗുലി വ്യക്തമാക്കുന്നു. അതിഥിയായി മാത്രമാണ് സ്‌റ്റേഡിയത്തിൽ പോയതെന്നും ആരോപണത്തിൽ കഴമ്പില്ലെന്നും ഗാംഗുലി സാഹയ്ക്ക് അയച്ച വക്കീൽ നോട്ടീസിൽ പറയുന്നു.
കൊൽക്കത്ത സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലെ മെസ്സിയുടെ സന്ദർശനമാണ് വിവാദങ്ങൾക്ക് വഴിവെച്ചത്. മെസ്സിയെയും സഹതാരങ്ങളെയും നന്നായി കാണാനാകാത്തതാണ് ആരാധകരെ പ്രകോപിതരാക്കിയത്. മെസ്സി വേഗം തന്നെ അവിടെ നിന്ന് മടങ്ങുകയും ചെയ്തിരുന്നു. ഇതോടെ കാണികൾ അക്രമാസക്തരായി. സ്റ്റേഡിയത്തിലേക്ക് കുപ്പികളും മാലിന്യങ്ങളും വലിച്ചെറിയുകയും സീറ്റുകൾ തകർക്കുകയും ചെയ്തിരുന്നു. പരിപാടിയുടെ മോശം നടത്തിപ്പുമായി ബന്ധപ്പെട്ട് മുഖ്യ സംഘാടകനായ സതാദ്രു ദത്തയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തിൽ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി മെസ്സിയോടും ആരാധകരോടും മാപ്പുപറഞ്ഞു. പിന്നാലെ ഉന്നതതല അന്വേഷണത്തിന് സംസ്ഥാനസർക്കാർ ഉത്തരവിട്ടു.
Content Highlights: Sourav Ganguly files Rs 50 crore defamation suit over Messi's Kolkata event claims
Published: 18 Dec 2025, 09:43 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented