രാജ്‌കോട്ട്: മുംബൈ വാംഖഡെ സ്‌റ്റേഡിയത്തില്‍ സെഞ്ചുറി നേടി ഓസ്‌ട്രേലിയയുടെ വിജയത്തിന് അടിത്തറയിട്ട ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ക്ക് ഇത്തവണ രാജ്‌കോട്ടില്‍ പിഴച്ചു. രണ്ടാം ഏകദിനത്തില്‍ മനീഷ് പാണ്ഡെയുടെ മനോഹരമായ ക്യാച്ചിന് മുന്നില്‍ വാര്‍ണര്‍ക്ക് ഉത്തരമില്ലായിരുന്നു.
മുഹമ്മദ് ഷമി എറിഞ്ഞ നാലാം ഓവറിലെ രണ്ടാം പന്തിലായിരുന്നു കാണികളെ അമ്പരപ്പിച്ച ഈ ക്യാച്ച് പിറന്നത്. ഫോര്‍ അടിച്ചാണ് വാര്‍ണര്‍ ഷമിയുടെ ഓവറിനെ വരവേറ്റത്. എന്നാല്‍ അടുത്ത പന്തില്‍ വാര്‍ണര്‍ അടിച്ച ഷോട്ട് പാണ്ഡെയുടെ കൈയിലേക്ക്.
Read More: സഞ്ജുവിന്റെ 'കോമ'യ്ക്ക് താഴെ ആരാധകരുടെ തിക്കും തിരക്കും; ഒഴിവാക്കിയതിനുള്ള മറുപടിയോ?
വായുവില്‍ ഉയര്‍ന്നുചാടി വലതുകൈ മുകളിലേക്കുയര്‍ത്തി ഒറ്റക്കൈ കൊണ്ട് പാണ്ഡെ പന്ത് കൈപ്പിടിയിലൊതുക്കി. വാര്‍ണര്‍ തിരിച്ചുനടന്നു. 12 പന്തില്‍ രണ്ട് ഫോറടക്കം 15 റണ്‍സ് നേടി മികച്ച ഫോമിലായിരുന്നു ഓസീസ് ഓപ്പണര്‍. ബാറ്റിങ്ങില്‍ പരാജയമായ മനീഷ് പാണ്ഡെയ്ക്ക് ആശ്വാസം നല്‍കുന്നതാണ് ഈ ക്യാച്ച്. നാല് പന്തില്‍ രണ്ട് റണ്‍സ് മാത്രമായിരുന്നു പാണ്ഡെയുടെ സംഭാവന.
Content Highlights: Manish Pandey Catch India vs Australia Rajkot Odi