ഗാലെ: ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റിൽ ഇന്ത്യക്ക് വിജയമൊരുക്കിയതിൽ നിർണായകമായിരുന്നു മാനവ് സുതാറിന്റെ ബൗളിങ്. ഇന്ത്യക്കായി രണ്ടാം ടെസ്റ്റ് മാത്രം കളിക്കുന്ന 24-കാരനായ സ്പിന്നർ രണ്ടാം ഇന്നിങ്‌സിൽ ആറ് വിക്കറ്റ് വീഴ്ത്തി. ഇന്ത്യൻ സ്പിന്നർ മത്സരത്തിലാകെ പത്ത് വിക്കറ്റും വീഴ്ത്തി. ജൂണിൽ അഫ്ഗാനിസ്താനെതിരെ ടെസ്റ്റ് അരങ്ങേറ്റം കുറിച്ച സുതാർ അന്ന് അഞ്ച് വിക്കറ്റ് നേട്ടത്തിലൂടെ വരവറിയിച്ചിരുന്നു.
ഇപ്പോഴിതാ മാനവ് സുതാറിനെ കുറിച്ച് സംസാരിക്കുകയാണ് മുൻ താരം ചേതേശ്വർ പൂജാര. ഐപിഎൽ കരാറുകൾക്ക് പിന്നാലെ പോകാതെ റെഡ് ബോൾ ക്രിക്കറ്റിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് പൂജാര പറയുന്നു. ടെസ്റ്റ് ഫോർമാറ്റിൽ സുതാറിന് കൂടുതൽ അവസരം നൽകണമെന്നും അതിനായി അവനെ വളർത്തിയെടുക്കണമെന്നും സുതാർ കൂട്ടിച്ചേർത്തു.
'സുതാറിനെ സംരക്ഷിക്കുക. യുവതാരങ്ങൾ ട്വന്റി 20യിൽ കളിക്കാനാകും ഏറെ ആഗ്രഹിക്കുക. എന്നാൽ സുതാറിനെ ടെസ്റ്റ് ഫോർമാറ്റിനായി വാർത്തെടുക്കണം. ഐപിഎൽ കളിക്കാൻ ആഗ്രഹമുണ്ടാകാം. പക്ഷേ ഈ സമയത്ത് ഐപിഎൽ കളിക്കരുത്. അവസരം ലഭിക്കുകയാണെങ്കിൽ കുഴപ്പമില്ല. പക്ഷേ ടെസ്റ്റിനായുള്ള അവന്റെ ശൈലി മാറ്റരുത്.'-പൂജാര വ്യക്തമാക്കി. 'കുറച്ചുകൂടി വേഗത കുറച്ച് പന്തെറിയുന്ന മാനവ് സുതറിനെപ്പോലെ ഒരാൾക്ക് റെഡ് ബോൾ ക്രിക്കറ്റിന്റെ കാര്യത്തിൽ ശൈലി മാറ്റേണ്ട ആവശ്യമില്ല. ഐപിഎല്ലിന് വേണ്ടി മാത്രം സ്വയം മാറരുത്.'-പൂജാര പറഞ്ഞു.
നിലവിൽ ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിലാണ് സുതാർ കളിക്കുന്നത്. അഞ്ച് ഐപിഎൽ മത്സരങ്ങളിൽ നിന്ന് രണ്ട് വിക്കറ്റ് വീഴ്ത്തിയിട്ടുണ്ട്.
Content Highlights: Manav Suthar took a 10-wicket match haul in India's 165-run win over Sri Lanka in Galle., Suthar secured 6 wickets in the second innings, marking his second Test appearance., Cheteshwar Pujara advised Suthar to focus on red-ball cricket and not change his natural ability for the IPL., Suthar is currently part of the Gujarat Titans squad in the IPL.
Published: 20 Aug 2026, 03:41 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented