തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാർഡ്ദാന ചടങ്ങിനായി തലസ്ഥാനത്തെത്തിയ മെഗാസ്റ്റാർ മമ്മൂട്ടിയെ കാണാൻ കേരളത്തിന്റെ രഞ്ജി ക്രിക്കറ്റ് താരങ്ങളെത്തി. ഹയാത്ത് റീജൻസിയിൽ നടന്ന കൂടിക്കാഴ്ചയിൽ താരങ്ങൾക്കൊപ്പം ചെലവഴിച്ച മമ്മൂട്ടി, ടീമിന് വരാനിരിക്കുന്ന മത്സരങ്ങൾക്കായി വിജയശംസകൾ നേർന്നു. 

To advertise here,

മന്ത്രി വി. ശിവൻകുട്ടി, ഐ.എ.എസ് ഉദ്യോഗസ്ഥ ദിവ്യ എസ്. അയ്യർ, നിർമാതാവ് ജോർജ് എന്നിവരും ടീമിനൊപ്പമുണ്ടായിരുന്നു. മമ്മൂട്ടിയുമായുള്ള സൗഹൃദ സംഭാഷണത്തിനും ഫോട്ടോ സെഷനും ശേഷമാണ് ടീം മടങ്ങിയത്.