ലഡാക്ക്: ലഡാക്കിലെ തിക്‌സിയിൽ ക്രിക്കറ്റ് സ്റ്റേഡിയം നിർമിക്കാനൊരുങ്ങുന്നതായി റിപ്പോർട്ട്. സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 11,800 അടി ഉയരത്തിലാണ് ക്രിക്കറ്റ് സ്റ്റേഡിയം നിർമിക്കുന്നത്. അതായത് 3600 മീറ്റർ.
ലഡാക്ക് ഭരണകൂടം ഇതുമായി ബന്ധപ്പെട്ട പ്രാഥമിക നടപടികളിലേക്ക് കടന്നതായാണ് വിവരം.
പദ്ധതി പൂർത്തിയായാൽ ലോകത്തിലെ തന്നെ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ക്രിക്കറ്റ് സ്റ്റേഡിയമായി ഇത് മാറും. നിലവിൽ ഹിമാചലിലെ ചായിലുള്ള ക്രിക്കറ്റ് ഗ്രൗണ്ടിന്റെ പേരിലുള്ള ഉയരത്തിന്റെ റെക്കോഡ്. സമുദ്രനിരപ്പിൽ നിന്ന് 2,444 മീറ്റർ (8,018 അടി) ഉയരത്തിലാണ് ഈ ഗ്രൗണ്ടുള്ളത്.
പദ്ധതിയുമായി ബന്ധപ്പെട്ട പ്രാരംഭ പ്രവർത്തനങ്ങളും വിശദമായ പ്രോജക്ട് റിപ്പോർട്ടും പുരോഗമിക്കുകയാണ്. രൺബിർപുർ ക്രിക്കറ്റ് സ്റ്റേഡിയം എന്ന പേരിലായിരിക്കും സ്റ്റേഡിയം അറിയപ്പെടുക. ഏകദേശം 100 മുതൽ 116 കോടി രൂപ വരെയാണ് ചെലവ് കണക്കാക്കുന്നത്.
അന്താരാഷ്ട്ര നിലവാരത്തിലാണ് സ്റ്റേഡിയം രൂപകൽപ്പന ചെയ്യുന്നത്. ലഡാക്കിലെ കാലാവസ്ഥയെയും ഉയർന്ന പ്രദേശത്തെ മറ്റ് വെല്ലുവിളികളെയും പ്രതിരോധിക്കാൻ പ്രത്യേക എൻജിനീയറിങ് സാങ്കേതികവിദ്യകൾ ഇവിടെ ഉപയോഗിക്കും. പദ്ധതിയുടെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
ലഡാക്കിലെ കായിക അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുകയും മേഖലയിൽ ആഭ്യന്തര ടൂർണമെന്റുകൾ നടത്തുകയുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഹിമാലയൻ മേഖലയിലെ സ്പോർട്സ് ടൂറിസം പ്രോത്സാഹിപ്പിക്കുകയും ലക്ഷ്യമിടുന്നുണ്ട്.
Content Highlights: Ladakh administration plans to build a cricket stadium in Thiksey at an altitude of 11,800 feet., It will become the highest altitude cricket stadium in the world upon completion
Published: 18 Aug 2026, 11:23 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented