ബെംഗളൂരു: നടന്നുകൊണ്ടിരിക്കുന്ന ഓസ്‌ട്രേലിയയ്‌ക്കെതിരായ ട്വന്റി-20 പരമ്പരയിൽ, ഇന്ത്യന്‍ ടീമില്‍നിന്ന് സ്പിന്നര്‍ കുല്‍ദീപ് യാദവിനെ ഒഴിവാക്കി. ദക്ഷിണാഫ്രിക്കന്‍ എ ടീമിനെതിരെയുള്ള ഇന്ത്യന്‍ എ ടീമിന്റെ ചതുര്‍ദിന മത്സരത്തില്‍ പങ്കെടുക്കുന്നതിനായിട്ടാണ് ഈ മാറ്റം. ഇതിനായി കുല്‍ദീപ് നാട്ടിലേക്ക് മടങ്ങും. ഇതോടെ അഞ്ച് മത്സരങ്ങളടങ്ങിയ ഓസ്‌ട്രേലിയയ്‌ക്കെതിരായ ട്വിന്റി-20 പരമ്പരയിലെ ശേഷിക്കുന്ന രണ്ട് മത്സരങ്ങളില്‍ കുല്‍ദീപ് ഉണ്ടാകില്ല. നവംബര്‍ ആറിന് ആരംഭിക്കുന്ന രണ്ടാം ചതുര്‍ദിന മത്സരത്തിലാകും കുല്‍ദീപ് ഇന്ത്യന്‍ എ ടീമിനായി കളിക്കുക.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി കുല്‍ദീപിന് റെഡ്‌ബോളില്‍ കൂടുതല്‍ മത്സരപരിചയം ലഭ്യമാക്കുന്നതിന് വേണ്ടിയാണ് ഈ തീരുമാനമെന്ന് ബിസിസിഐ അറിയിച്ചു. ഇന്ത്യന്‍ ടീം മാനേജ്‌മെന്റിന്റെ അഭ്യര്‍ത്ഥന പ്രകാരമാണ് കുല്‍ദീപിനെ ഓസ്‌ട്രേലിയയില്‍ നിന്ന് നാട്ടിലേക്ക് മടക്കി അയക്കുന്നതെന്നും ബിസിസിഐയുടെ പ്രസ്താവനയില്‍ പറയുന്നു.
ടി20 മത്സരങ്ങള്‍ക്കുള്ള ഇന്ത്യയുടെ പുതുക്കിയ സ്‌ക്വാഡ്: സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ്മ, ശുഭ്മാന്‍ ഗില്‍ (വൈസ് ക്യാപ്റ്റന്‍), തിലക് വര്‍മ, നിതീഷ് കുമാര്‍ റെഡ്ഡി, ശിവം ദുബെ, അക്‌സര്‍ പട്ടേല്‍, ജിതേഷ് ശര്‍മ്മ (വിക്കറ്റ് കീപ്പര്‍), വരുണ്‍ ചക്രവര്‍ത്തി, ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിംഗ്, ഹര്‍ഷിത് റാണ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), റിങ്കു സിംഗ്, വാഷിംഗ്ടണ്‍ സുന്ദര്‍.
രണ്ടാമത്തെ ചതുര്‍ദിന മത്സരത്തിനുള്ള ഇന്ത്യ എ ടീമിന്റെ പുതുക്കിയ സ്‌ക്വാഡ്: ഋഷഭ് പന്ത് (ക്യാപ്റ്റന്‍) (വിക്കറ്റ് കീപ്പര്‍), കെ എല്‍ രാഹുല്‍, ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), സായ് സുദര്‍ശന്‍ (വൈസ് ക്യാപ്റ്റന്‍), ദേവ്ദത്ത് പടിക്കല്‍, ഋതുരാജ് ഗെയ്ക്വാദ്, ഹര്‍ഷ് ദുബെ, തനുഷ് കോട്ടിയന്‍, മാനവ് സുതാര്‍, ഖലീല്‍ അഹമ്മദ്, ഗുര്‍നൂര്‍ ബ്രാര്‍, അഭിമന്യു ഈശ്വരന്‍, പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് സിറാജ്, ആകാശ് ദീപ്, കുല്‍ദീപ് യാദവ്.
Content Highlights: Kuldeep Yadav replaced in India`s T20 squad against Australia to play for India A in a four-day match vs South Africa
Published: 02 Nov 2025, 08:58 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented