തിരുവനന്തപുരം: സയ്യിദ് മുഷ്താഖ് അലി ട്രോഫിക്കുള്ള കേരളാ ടീമിനെ പ്രഖ്യാപിച്ചു. കേരളത്തെ സഞ്ജു സാംസണ് നയിക്കും. അഹമ്മദ് ഇമ്രാനാണ് ഉപനായകന്‍. സഞ്ജുവിന്റെ സഹോദരന് സാലി സാംസണ്, വിഗ്നേഷ് പുത്തൂര്‍, വിഷ്ണു വിനോദ് എന്നിവര്‍ ടീമില്‍ ഇടംപിടിച്ചിട്ടുണ്ട്. നവംബര്‍ 26 നാണ് സയ്യിദ് മുഷ്താഖ് അലി ടൂര്‍ണമെന്റ് ആരംഭിക്കുന്നത്. ചണ്ഡീഗഢ്, ഒഡിഷ, വിദര്‍ഭ, റെയില്‍വേസ്, ആന്ധ്ര പ്രദേശ്, മുംബൈ ടീമുകള്‍ക്കൊപ്പം ഗ്രൂപ്പ് എ യിലാണ് കേരളം. ഒഡിഷയുമായാണ് ആദ്യ മത്സരം. നിലവില്‍ രഞ്ജി ട്രോഫി കളിക്കുകയാണ് ടീം. രഞ്ജി സീസണില്‍ നിരാശപ്പെടുത്തുന്നതാണ് കേരളത്തിന്റെ തുടക്കം. ആദ്യഅഞ്ചുമത്സരങ്ങളില് നിന്നായി എട്ടുപോയന്റ് മാത്രമാണ് ടീമിന് നേടാനായത്. ഒരു ജയം പോലും ടീമിന് നേടാന്‍ സാധിച്ചിട്ടില്ല.
കേരള ടീം: സഞ്ജു സാംസണ്, രോഹന് കുന്നുമ്മല്‍, മുഹമ്മദ് അസറുദ്ദീന്, അഹമ്മദ് ഇമ്രാന്, വിഷ്ണു വിനോദ്, കൃഷ്ണ ദേവന്, അബ്ദുള്‍ ബാസിത്ത്, സാലി സാംസണ്, സല്മാന് നിസാര്‍, കൃഷ്ണ പ്രസാദ്, സിബിന് പി ഗിരീഷ്, അങ്കിത് ശര്‍മ്മ, അഖില്‍ സ്കറിയ, ബിജു നാരായണന്, ആസിഫ് കെ എം, നിധീഷ് എം ഡി, വിഘ്നേഷ് പുത്തൂര്‍, ഷറഫുദ്ദീന് എൻ.എം.
Content Highlights: kerala smat team sanju captain
Published: 22 Nov 2025, 08:57 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented