
ബെംഗളൂരു: ഇന്ത്യന്‍ ടീമിലിടം നേടിയത്തിന്റെ സന്തോഷത്തില്‍ കഴിയുന്ന മലയാളി വനിതാ ക്രിക്കറ്റ് താരം വി.ജെ.ജോഷിതയ്ക്ക് തൊട്ടടുത്ത ദിവസംതന്നെ മറ്റൊരു നേട്ടം. വനിതാ പ്രീമിയര്‍ ലീഗ് ലേലത്തില്‍ ജോഷിതയെ ബെംഗളൂരു റോയല്‍ ചാലഞ്ചേഴ്സ് വിളിച്ചെടുത്തു. മലേഷ്യയില്‍ നടക്കുന്ന ഏഷ്യാകപ്പ് മത്സരത്തിനുള്ള അണ്ടര്‍ 19 ഇന്ത്യന്‍ ടീമില്‍ കഴിഞ്ഞ ദിവസമാണ് ജോഷിത ഇടംനേടിത്. അടിസ്ഥാന വിലയായ പത്ത് ലക്ഷം രൂപയ്ക്കാണ് ആര്‍സിബി ജോഷിതയെ ടീമിലെത്തിച്ചിരിക്കുന്നത്.
ബെംഗളൂരുവില്‍ വനിതാ പ്രീമിയര്‍ ലീഗ് മിനി ലേലം നടന്നത്. സിമ്രാന് ഷെയ്ഖാണ് ലേലത്തില്‍ ഏറ്റവും വില കൂടിയ താരമായത്. 1.90 കോടി രൂപയ്ക്ക് സിമ്രാനെ ഗുജറാത്ത് ജയന്റ്സ് വിളിച്ചെടുത്തു. വിന്‍ഡീസ് ഓള്‍റൗണ്ടര്‍ ദിയാന്ദ്ര ഡോട്ടിനെ 1.7 കോടി രൂപയ്ക്കും ഗുജറാത്ത് ജയന്റ്സ് സ്വന്തമാക്കി. 16-കാരിയായ തമിഴ്നാട്ടുകാരി ജി.കമലിനിയെ 1.6 കോടി രൂപയ്ക്ക് മുംബൈ ഇന്ത്യന്‍സ് വിളിച്ചെടുത്തു. ജോഷിതയെ വിളിച്ചെടുത്ത ബെംഗളൂരു 1.2 കോടി രൂപയ്ക്ക പ്രേമ റാവത്തിനെ സ്വന്തമാക്കിയിട്ടുണ്ട്.
മിന്നുമണിക്കും സജന സജീവനും സി.എം.സി. നജ്ലയ്ക്കും പിന്നാലെ കേരളാ ക്രിക്കറ്റ് അസോസിയേഷന്റെ കൃഷ്ണഗിരി ക്രിക്കറ്റ് അക്കാദമിയില്‍നിന്നുള്ള പുത്തന്‍ താരോദയംകൂടിയാണ് വി.ജെ. ജോഷിത.
ഡിസംബര്‍ ആദ്യവാരം പുണെയില്‍ നടന്ന അണ്ടര്‍ 19 ത്രിരാഷ്ട്രകപ്പിനുള്ള മത്സരത്തിലെ മികച്ചപ്രകടനമാണ് ജോഷിതയെ ഏഷ്യാകപ്പിനുള്ള ഇന്ത്യന്‍ടീമില്‍ എത്തിച്ചത്. ത്രിരാഷ്ട്രകപ്പിനുള്ള മത്സരത്തില്‍ ഇന്ത്യ എ ടീം അംഗമായിരുന്നു ജോഷിത. ഇന്ത്യ എ, ഇന്ത്യ ബി ടീമുകളും സൗത്ത് ആഫ്രിക്ക ടീമും തമ്മിലുള്ള മത്സരത്തില്‍ ഏഴുവിക്കറ്റെടുത്താണ് ഓള്‍റൗണ്ടറായ ജോഷിത തിളങ്ങിയത്. 15 മുതല്‍ മലേഷ്യയിലാണ് അണ്ടര്‍-19 ഏഷ്യാകപ്പ് മത്സരം. ലോകകപ്പിന് മുന്നോടിയായുള്ള മത്സരത്തിലും മികച്ചപ്രകടനം കാഴ്ചവെക്കാനുള്ള ഒരുക്കത്തിലാണ് താരം.
കുഞ്ഞുനാള് മുതലേ ക്രിക്കറ്റിനോട് കൂട്ടുകൂടിയതാണ് കല്പറ്റ സ്വദേശിനിയായ ജോഷിത. കഴിഞ്ഞ ഏഴുവര്‍ഷമായി കൃഷ്ണഗിരി ക്രിക്കറ്റ് അക്കാദമിയിലാണ് പരിശീലനം. ഓരോ മത്സരങ്ങളിലും ജോഷിത മികച്ചപ്രകടനവുമായി മുന്നേറി.
കേരളത്തിന്റെ അണ്ടര്‍ 19 ടീം ക്യാപ്റ്റന്‍, ഡല്‍ഹി ക്യാപിറ്റല്‍സിലെ നെറ്റ് ബോളര്‍ അങ്ങനെ നേട്ടങ്ങളോരൊന്നും ജോഷിത നേടി. ക്രിക്കറ്റ് അസോസിയേഷന് ഡിസ്ട്രിക്ട് കോച്ച് അമല്‍ ബാബുവിന്റെ കോച്ചിങ് ക്യാമ്പിലൂടെയാണ് ജോഷിത കൃഷ്ണഗിരി ക്രിക്കറ്റ് അക്കാദമിയിലെത്തിയത്. തുടര്‍ന്ന് കെ.സി.എ. പരിശീലകരായ ടി. ദീപ്തിയുടെയും ജസ്റ്റിന് ഫെര്‍ണാണ്ടസിന്റെയും കീഴിലായിരുന്നു പരിശീലനം. സുല്‍ത്താന്‍ബത്തേരി സെയ്ന്റ് മേരീസ് കോളേജിലെ ഒന്നാംവര്‍ഷ ബിരുദവിദ്യാര്‍ഥിനിയാണ്. കല്പറ്റ മൈതാനി ഗ്രാമത്തുവയല്‍ ജോഷിയുടെയും ശ്രീജയുടെയും മകളാണ്.
Content Highlights: Joshitha VJ who is part of the U19 team at the Asia Cup, goes to RCB for Rs 10 lakh
Published: 15 Dec 2024, 06:27 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented