ഹരാരെ: സിംബാബ്‌വെയ്‌ക്കെതിരായ രണ്ടാം ട്വന്റി 20യിൽ മികച്ച വിജയം സ്വന്തമാക്കിയ ഇന്ത്യ പരമ്പരയും നേടിയിരുന്നു. ഇഷാൻ കിഷനും തിലക് വർമയും നേടിയ അർധ സെഞ്ചുറികളാണ് ഇന്ത്യയുടെ ഇന്നിങ്‌സിന് കരുത്ത് പകർന്നത്. ഇതിന് പിന്നാലെ വിക്കറ്റ് കീപ്പറായ ഇഷാൻ കിഷൻ വരുത്തിയ ഒരു പിഴവും ചർച്ചയാകുകയാണ്.
മത്സരത്തിലെ അനായാസമായ ഒരു റൺഔട്ട് അവസരമാണ് ഇഷാൻ കളഞ്ഞത്. സിംബാബ്‌വെ ബാറ്റിങ്ങിനിടെ ക്രീസിന് പുറത്തായിരുന്ന ന്യൂമാനെ പുറത്താക്കാൻ ലഭിച്ച അവസരമാണ് ഇഷാൻ നഷ്ടപ്പെടുത്തിയത്. സ്റ്റമ്പിന് തൊട്ടു പിന്നിൽ നിന്ന് വളരെ അശ്രദ്ധമായി പന്ത് എറിയുകയായിരുന്നു.
ഇത് സ്റ്റമ്പിൽ കൊണ്ടില്ല. ആ സമയത്ത് സിംബാബ്‌വെ താരം ക്രീസിന് തൊട്ടടുത്ത് പോലും ഉണ്ടായിരുന്നില്ല. അബദ്ധം സംഭവിച്ചെന്ന് മനസിലാക്കിയ ഇഷാൻ തലയിൽ കൈ വെയ്ക്കുന്നതും വീഡിയോയിൽ കാണാം.
Content Highlights: India secures T20 series win against Zimbabwe., Ishan Kishan and Tilak Varma shine with half-centuries., Viral moment involving a missed easy run-out by Ishan Kishan., Ishan Kishan's reaction to the fielding error captured on video.
Published: 26 Jul 2026, 03:37 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented