ഐപിഎല്‍ മെഗാ താരലേലം ഞായറാഴ്ച നടക്കാനിരിക്കേ ഇന്ത്യന്‍ താരങ്ങളുടെ ബൗളിങ് ആക്ഷന്‍ സംശയത്തില്‍. ദീപക് ഹൂഡ, സൗരഭ് ദുബെ, കെ.സി കാരിയപ്പ എന്നിവരുടെ ബൗളിങ് ആക്ഷനാണ് ബിസിസിഐയുടെ സംശയനിഴലിലുള്ളത്. കഴിഞ്ഞ സീസണില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സിനായി കളിച്ച ദീപക് ഹൂഡയെയാണ് ബിസിസിഐ ഒടുവില്‍ സംശയാസ്പദമായ ബൗളിങ് ആക്ഷനുള്ള ബൗളര്‍മാരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇവരെ പന്തെറിയുന്നതില്‍ നിന്ന് വിലക്കാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
മനീഷ് പാണ്ഡെ, ശ്രീജിത്ത് കൃഷ്ണന് എന്നിവരെ സമാന കാരണത്താല്‍ ബോര്‍ഡ് ബൗളിങ്ങില്‍ നിന്ന് വിലക്കിയിട്ടുണ്ട്. പട്ടികയില്‍ ഉള്ളവരുടെ ബൗളിങ് ആക്ഷന്‍ ബിസിസിഐ തുടര്‍ന്നും നിരീക്ഷിക്കും. നിയമവിരുദ്ധമാണെന്ന് തെളിഞ്ഞാല്‍ പിന്നീട് പന്തെറിയുന്നതില്‍ നിന്ന് വിലക്കും. ലഖ്നൗവിനായി കഴിഞ്ഞ സീസണില്‍ അത്യാവശ്യ ഘട്ടങ്ങളില്‍ പന്തെറിഞ്ഞിട്ടുള്ളയാളാണ് ഹൂഡ. എന്നാല്‍ ഇത്തവണ ലേലത്തിനു മുമ്പ് താരത്തെ ടീം റിലീസ് ചെയ്തു. ഇന്ത്യയ്ക്കായി 10 ഏകദിനങ്ങളും 21 ടി20 മത്സരങ്ങളും കളിച്ച താരം കൂടിയാണ് ഹൂഡ. ടി20-യില്‍ ഒരു സെഞ്ചുറി ഉള്‍പ്പെടെ 368 റണ്‍സ് നേടിയിട്ടുണ്ട്.
ഐപിഎല്‍ 2025 മെഗാ താരലേലം ഞായറാഴ്ച സൗദി അറേബ്യയിലെ ജിദ്ദയിലാണ് നടക്കുക. ഇതുവരെ 1574 കളിക്കാര്‍ ലേലത്തിന് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ 1165 പേര് ഇന്ത്യക്കാരാണ്. 409 പേര് വിദേശികളും.
Content Highlights: Deepak Hooda, Saurabh Dubey, & KC Cariappa`s bowling actions under BCCI scrutiny ahead of IPL 2025
Published: 22 Nov 2024, 10:42 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented