വിശാഖപട്ടണം: അങ്ങനെ തുടര്‍ച്ചയായി 20 ഏകദിന മത്സരങ്ങളിലെ ടോസ് നഷ്ടത്തിനു ശേഷം 21-ാം മത്സരത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റനെ കനിഞ്ഞ് ടോസ് ഭാഗ്യം. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ഏകദിനത്തില്‍ ക്യാപ്റ്റന്‍ കെ.എല്‍ രാഹുല്‍ അങ്ങനെ ടോസ് ജയിച്ചു. ഇത്തവണ ഇടംകൈ കൊണ്ടാണ് രാഹുല്‍ കോയിന്‍ വായുവില്‍ കറക്കിയത്. അതിന് ഭാഗ്യത്തിന്റെ അകമ്പടിയുണ്ടായിരുന്നു.

To advertise here,

2023 ലോകകപ്പിന്റെ സെമിഫൈനലില്‍ ന്യൂസീലന്‍ഡിനെതിരേയാണ് ഇതിനു മുമ്പ് അവസാനമായി ഇന്ത്യ ടോസ് നേടുന്നത്. പിന്നീട് തുടര്‍ച്ചയായ ടോസ് നഷ്ടത്തിന്റെ റെക്കോഡും ഇന്ത്യ സ്വന്തമാക്കി. ഓരോതവണയും ആ റെക്കോഡ് പുതുക്കുകയായിരുന്നു.

2023 ലോകകപ്പ് ഫൈനലില്‍ ഓസ്ട്രേലിയക്കെതിരേ ടോസ് നഷ്ടമായി. അവിടംമുതലാണ് ടോസ് നഷ്ടം ആരംഭിക്കുന്നത്. ക്രിക്കറ്റില്‍ ഇത്രയുംതവണ ടോസ് നഷ്ടമാകാനുള്ള സാധ്യത 0.000000954 ശതമാനമാണെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.