ഹരാരെ: സിംബാബ്​വെയ്ക്കെതിരായ മൂന്നാം ട്വന്റി 20യിൽ ഇന്ത്യയ്ക്ക് 35 റൺസ് ജയം. ആദ്യ രണ്ട് ട്വന്റി 20യിലും വിജയിച്ച ഇന്ത്യ പരമ്പര നേരത്തെ സ്വന്തമാക്കിയിരുന്നു.

To advertise here,

ജയിക്കാൻ ഇരുപത് ഓവറിൽ 193 റൺസ് വേണ്ടിയിരുന്ന സിംബാബ്​വെയ്ക്ക് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 157 റൺസേ നേടാൻ കഴിഞ്ഞുള്ളൂ. മൂന്ന് വിക്കറ്റ് നേടിയ മായങ്ക് യാദവും രണ്ട് വിക്കറ്റ് വീഴ്ത്തിയ യാഷ് താക്കൂറുമാണ് ഇന്ത്യയുടെ വിജയം അനായാസമാക്കിയത്. 54 റൺസ് നേടി പുറത്താകാതെ നിന്ന റയാൻ ബേളാണ് സിംബാബ്​വെയുടെ ടോപ് സ്കോറർ.

നിശ്ചിത 20 ഓവറിൽ ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 192 റൺസാണെടുത്തത്.

81 റൺസ് നേടിയ വൈഭവ് സൂര്യവംശിയാണ് ഇന്ത്യയുടെ ടോപ്പ് സ്‌കോറർ. 49 പന്തിൽ എട്ട് ഫോറിന്റേയും നാല് സിക്‌സറിന്റേയും സഹായത്തോടെയായിരുന്നു വൈഭവിന്റെ ഇന്നിങ്‌സ്. പതിവുപോലെ അഭിഷേക് ശർമ ഈ മത്സരത്തിലും പരാജയമായി. നാല് പന്ത് നേരിട്ട രണ്ട് റൺസുമായി അഭിഷേക് മടങ്ങി. ഇഷാൻ കിഷൻ 29 റൺസും ശ്രേയസ് അയ്യർ 27 റൺസും നേടി. 25 റൺസായിരുന്നു റിങ്കു സിങ്ങിന്റെ സംഭാവന. 11 റൺസോടെ തിലക് വർമ പുറത്താകാതെ നിന്നു.

സിംബാബ്‌വെയ്ക്കായി ബ്രാഡ് ഇവാൻസ് രണ്ട് വിക്കറ്റ് വീഴ്ത്തി. സികന്ദർ റാസ, ബ്ലെസ്സിങ്, വെസ്ലി എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.