
ഗാലെ: ശ്രീലങ്കയും ഇന്ത്യയും തമ്മിലുള്ള ഒന്നാം ടെസ്റ്റിനിടെ ആശങ്കപ്പെടുത്തുന്ന നിമിഷങ്ങൾ. കെ.എൽ രാഹുലിന്റെ ഷോട്ട് നിഷാൻ മധുഷ്‌കയുടെ ഹെൽമെറ്റിൽ ഇടിച്ചതാണ് ഇരുടീമുകളിലേയും കളിക്കാരെ ആശങ്കയിലാഴ്ത്തിയത്. പ്രഭാത് ജയസൂര്യ എറിഞ്ഞ പത്താം ഓവറിലായിരുന്നു സംഭവം.
ഓവറിലെ അഞ്ചാം പന്തിൽ രാഹുൽ ലോ സ്വീപ്പിന് ശ്രമിക്കുകയായിരുന്നു. ഷോട്ട് ലെഗിൽ ഫീൽഡ് ചെയ്യുകയായിരുന്ന മധുഷ്‌കയുടെ അടുത്തേക്കാണ് എത്തിയത്. അപകടം മനസിലാക്കി ലങ്കൻ താരം കുനിയാൻ ശ്രമിച്ചെങ്കിലും പന്ത് ഹെൽമെറ്റിന്റെ മധ്യഭാഗത്ത് കൊണ്ടു. മധുഷ്‌ക ഗ്രൗണ്ടിൽ വീണതോടെ ലങ്കൻ ടീം ഫിസിയോ ഗ്രൗണ്ടിലേക്ക് ഓടിയെത്തി. ആ ഷോട്ടിൽ സിംഗിൾ എടുക്കാൻ രാഹുൽ മടിച്ചുനിന്നെങ്കിലും നോൺ സ്‌ട്രൈക്കേഴ്‌സ് എൻഡിലുണ്ടായിരുന്ന യശസ്വി ജയ്‌സ്വാൾ ഓടി പിച്ചിന്റെ പകുതിയിലെത്തിയിരുന്നു. ഇതോടെ രാഹുലിന് സിംഗിൾ പൂർത്തിയാക്കുകയല്ലാതെ വേറെ വഴിയുണ്ടായിരുന്നില്ല.
അതിനുശേഷം മധുഷ്‌കയുടെ അടുത്തേക്ക് ഓടിയെത്തിയ രാഹുൽ അദ്ദേഹത്തിന്റെ ആരോഗ്യനിലയെ കുറിച്ച് അന്വേഷിച്ചു. പരിശോധനയ്ക്കുശേഷം ഫിസിയോ ടീമിനൊപ്പം മധുഷ്‌ക ഗ്രൗണ്ട് വിടുകയും ചെയ്തു. അദ്ദേഹത്തിന്റെ പരിക്ക് അത്ര ഗുരുതരമല്ലെന്നാണ് റിപ്പോർട്ടുകൾ.
Content Highlights: India plays their milestone 600th Test match against Sri Lanka in Galle., KL Rahul's sweep shot inadvertently strikes short-leg fielder Nishan Madushka on the helmet., Madushka is escorted off the field by the team physio after a concussion assessment., India reaches 101/1 at lunch on Day 1 following a mix-up run-out of Yashasvi Jaiswal.
Published: 15 Aug 2026, 10:15 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented