ക്രൈസ്റ്റ് ചർച്ച്: ലോകടെസ്റ്റ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനൽ സാധ്യത നിലനിർത്താൻ ഒരവസരംകൂടി ഇന്ത്യക്ക് മുന്നിലെത്തുകയാണ്. അതിന് രണ്ടാം ടെസ്റ്റിൽ ന്യൂസീലൻഡിനെ തോൽപ്പിക്കണം. വെള്ളിയാഴ്ച ക്രൈസ്റ്റ്ചർച്ചിൽ മത്സരം ആരംഭിക്കുമ്പോൾ ശുഭ്മൻഗില്ലും കൂട്ടരും ഈ ലക്ഷ്യത്തോടെയാകും കളിക്കാനിറങ്ങുന്നത്. പുലർച്ചെ 3.30 മുതലാണ് മത്സരം.
ആദ്യ ടെസ്റ്റ് സമനിലയിൽ കലാശിച്ചിരുന്നു. രണ്ട് ടെസ്റ്റുകളുടെ പരമ്പരയിലെ വിജയിയെ തീരുമാനിക്കുന്നതാണ് മത്സരം. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ 50 പോയിന്റ് ശരാശരിയുമായി ഇന്ത്യ നാലാമതാണ്. ന്യൂസീലൻഡിനെതിരേ ജയത്തിന് പുറമെ ഓസ്‌ട്രേലിയക്കെതിരായ പരമ്പരയിലും ഏറക്കുറെ സമ്പൂർണജയം നേടിയാൽ ഇന്ത്യക്ക് ഫൈനൽ മോഹിക്കാം.
ബൗൺസ് പിച്ച്
വെല്ലിങ്ടണിൽ നിന്ന് വ്യത്യസ്തമായി ബൗൺസുള്ള പിച്ചിലാണ് രണ്ടാം ടെസ്റ്റ് നടക്കുന്നത്. പച്ചപ്പ് നിറഞ്ഞ പിച്ചിൽ ബൗളർമാർക്ക് സഹായം ലഭിക്കും. ഇന്ത്യൻ ടീമിൽ ബാറ്റിങ് നിരയിൽ മാറ്റത്തിന് സാധ്യതയില്ല. ടോപ് ഓർഡർ ബാറ്റർമാർ മികച്ച ഫോമിലാണ്. എന്നാൽ, ബൗളിങ് നിരയിൽ മാറ്റം വരുത്തിയേക്കാം.
പേസർ അൻഷുൽ കാംബോജ് പുറത്താകാൻ സാധ്യതയുണ്ട്. അങ്ങനെയെങ്കിലുൾപ്പെടുത്തേണ്ടത് ആരെയന്ന കാര്യത്തിൽ മാനേജ്‌മെന്റിന് ആശയക്കുഴപ്പമുണ്ട്. കഴിഞ്ഞ മത്സരത്തിൽ പേസർ മുഹമ്മദ് സിറാജിനെ കളിപ്പിക്കാതിരുന്നത് ഏറെ വിമർശനത്തിന് വഴിതുറന്നിരുന്നു. ബാറ്റിങ് നിരയ്ക്ക് ആഴം കൂട്ടാൻ രവീന്ദ്ര ജഡേജയെ കളിപ്പിക്കണമെന്ന ആലോചനയും നടക്കുന്നുണ്ട്. ന്യൂസീലൻഡ് ടീമിലും വലിയ മാറ്റങ്ങൾക്ക് സാധ്യതയില്ല. ബാറ്റിങ് ടീമിന് നിർണയാകമാകും. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനൽസാധ്യത നിലനിർത്താൻ ന്യൂസീലൻഡിനും ജയം ആവശ്യമുണ്ട്.
Content Highlights: India needs a win against New Zealand in the 2nd Test to keep WTC final hopes alive
Published: 26 Nov 2026, 08:02 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented