ബെൽഫാസ്റ്റ്: അയർലൻഡിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ബൗളിങ് തിരഞ്ഞെടുത്ത് ഇന്ത്യ. ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ ശ്രേയസ് അയ്യർ അയർലൻഡിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ടീമിൽ ഇടംപിടിച്ച പതിനഞ്ചുകാരൻ വൈഭവ് സൂര്യവംശി അന്താരാഷ്ട്ര അരങ്ങേറ്റത്തിന് ഇനിയും കാത്തിരിക്കണം. അയർലൻഡിനെതിരായ കളിയിൽ വൈഭവ് ഉണ്ടായിരിക്കുമെന്ന്‌ അഭ്യൂഹങ്ങളുണ്ടായിരുന്നുവെങ്കിലും പ്ലേയിങ് ഇലവനിൽ ഉൾപ്പെട്ടില്ല.

To advertise here,

അഭിഷേക് ശർമ-സഞ്ജു സാംസൺ സഖ്യം തന്നെ ഇന്ത്യയ്ക്കായി ഓപ്പൺ ചെയ്യും. ഇഷാൻ കിഷൻ മൂന്നാമതും ക്യാപ്റ്റൻ ശ്രേയസ് അയ്യർ നാലാമതായും ഇറങ്ങും.

പുതിയ ക്യാപ്റ്റൻ ലോർകൻ ടക്കറിന്റെ നേതൃത്വത്തിലാണ് അയർലൻഡ് ക്രീസിലിറങ്ങുന്നത്. ഇന്ത്യൻ വംശജനും ഇടംകൈ പേസറും കൂടിയായ ജയ് മൂംദ്ര അയർലൻഡ് ടീമിൽ അരങ്ങേറ്റം കുറിക്കുന്നുണ്ട്.

ആദ്യ എട്ട് ഓവർ പിന്നിടുമ്പോൾ ഇന്ത്യൻ ബൗളർമാർക്ക് മുമ്പിൽ അയർലൻഡ് വിയർക്കുന്ന കാഴ്ചയാണ്. 64 റൺസെടുക്കുമ്പോഴേക്കും നാല് വിക്കറ്റ് അയർലൻഡിന് നഷ്ടമായി. ഹർഷിത് റാണ രണ്ട് വിക്കറ്റും, അർഷ്ദീപ് സിങ്, ശിവംദുബെ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.