ദുറാം (ഇംഗ്ലണ്ട്): ചരിത്രത്തിൽ ആദ്യമായി അയർലൻഡിനോട് പരമ്പര തോറ്റ് എത്തുന്ന ടീം ഇന്ത്യ. ന്യൂസീലൻഡിനോട് ടെസ്റ്റ് പരമ്പര തോറ്റതിനൊപ്പം ക്യാപ്റ്റൻ ബെൻസ്റ്റോക്സിന്റെ അപ്രതീക്ഷ വിരമിക്കലിന്റെ ഞെട്ടലിലെത്തുന്ന ഇംഗ്ലണ്ട്. ഇന്ത്യ-ഇംഗ്ലണ്ട് ക്രിക്കറ്റ് പരമ്പരയ്ക്ക് ബുധനാഴ്ച രാത്രി 10-ന് ചെസ്റ്റർ ലീ സ്ട്രീറ്റ് ക്രിക്കറ്റ് മൈതാനത്ത് ട്വന്റി-20 മത്സരത്തോടെ തുടക്കമാകും.
കൗമാരതാരം വൈഭവ് സൂര്യവംശിയുടെ അരങ്ങേറ്റമുണ്ടാകുമെന്ന് ആരാധകർ പ്രതീക്ഷിക്കുന്നുണ്ട്. അഞ്ച് ട്വന്റി-20 മത്സരങ്ങളും മൂന്ന് ഏകദിനങ്ങളും ഉൾപ്പെടുന്നതാണ് പരമ്പര. ഇന്ത്യയും ഇംഗ്ലണ്ടും തമ്മിൽ അവസാനം കളിച്ച അഞ്ച് ട്വന്റി-20 മത്സരങ്ങളിലും ഇന്ത്യക്കായിരുന്നു ജയം. വൈഭവ് സൂര്യവംശി ഓപ്പണിങ്ങിൽ ഇറങ്ങുകയാണെങ്കിൽ അയർലൻഡ് പരമ്പരയിൽ തിളങ്ങാതിരുന്ന സഞ്ജു സാംസൺ പുറത്താകും.
Published: 01 Jul 2026, 08:08 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented