
സില്‍ഹെത്ത്: വനിതാ ഏഷ്യാകപ്പില്‍ തായ്‌ലന്‍ഡിനെ നാണംകെടുത്തി ഇന്ത്യ. ഒന്‍പത് വിക്കറ്റിനാണ് ഇന്ത്യ തായ്‌ലന്‍ഡിനെ കീഴടക്കിയത്. ആദ്യം ബാറ്റുചെയ്ത തായ്‌ലന്‍ഡിനെ ഇന്ത്യന്‍ ബൗളര്‍മാര്‍ വെറും 37 റണ്‍സിന് എറിഞ്ഞിട്ടു. 38 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ ആറോവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ തായ്‌ലന്‍ഡ് 15.1 ഓവറില്‍ 37 റണ്‍സിന് ഓള്‍ ഔട്ടായി. 12 റണ്‍സെടുത്ത നന്നപാട്ട് കൊച്ചറോണ്‍കായിയാണ് ടീമിന്റെ ടോപ്‌സ്‌കോറര്‍. നട്ടായ ബൂച്ചതം ഏഴ് റണ്‍സും നത്താകന്‍ ചന്ദം ആറുറണ്‍സും നേടി. ടീമില്‍ രണ്ടക്കം കാണാതെ ഒന്‍പത് ബാറ്റര്‍മാരാണ് പുറത്തായത്.
ഇന്ത്യയ്ക്ക് വേണ്ടി സ്‌നേഹ് റാണ നാലോവറില്‍ വെറും ഒന്‍പത് റണ്‍സ് മാത്രം വിട്ടുനല്‍കി മൂന്ന് വിക്കറ്റെടുത്തു. ദീപ്തി ശര്‍മ, രാജേശ്വരി ഗെയ്ക്‌വാദ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം സ്വന്തമാക്കി. മേഘ്‌ന സിങ് ഒരു വിക്കറ്റ് സ്വന്തമാക്കി.
38 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് ഷഫാലി വര്‍മയുടെ വിക്കറ്റാണ് നഷ്ടമായത്. എട്ട് റണ്‍സെടുത്ത ഷഫാലിയെ നട്ടായ ബൂച്ചതം പുറത്താക്കി. എന്നാല്‍ പിന്നീട് വിക്കറ്റ് വീഴാതെ സബിനേനി മേഘനയും പൂജ വസ്ത്രാകറും ചേര്‍ന്ന് ഇന്ത്യയെ വിജയത്തിലെത്തിച്ചു. മേഘന 18 പന്തുകളില്‍ നിന്ന് 20 റണ്‍സും പൂജ 12 പന്തുകളില്‍ നിന്ന് 12 റണ്‍സും നേടി പുറത്താവാതെ നിന്നു.
ഏഷ്യാ കപ്പില്‍ ഇന്ത്യ നേരത്തേ സെമി ഫൈനല്‍ ഉറപ്പിച്ചിട്ടുണ്ട്. എന്നാല്‍ സെമി ഫൈനലില്‍ ഏത് ടീമിനെയാണ് നേരിടുക എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. നിലവില്‍ ആറ് മത്സരങ്ങളില്‍ അഞ്ചും വിജയിച്ച ഇന്ത്യ പോയന്റ് പട്ടികയില്‍ ഒന്നാമതാണ്. പാകിസ്താനും ശ്രീലങ്കയും സെമി ഫൈനല്‍ ഉറപ്പിച്ചിട്ടുണ്ട്.
Content Highlights: india vs thailand, womens asia cup 2022, indian womens cricket team, asiacup semi final, sports news
Published: 10 Oct 2022, 04:29 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented