പെര്‍ത്ത്: മഴയെത്തുടര്‍ന്ന് ഓവറുകള്‍ പകുതിയായി ചുരുക്കിയ ഓസ്ട്രേലിയക്കെതിരായ ഏകദിനപരമ്പരയിലെ ആദ്യമത്സരത്തില്‍ ഇന്ത്യക്ക് തോല്‍വി. ഡെക്ക് വര്‍ത്ത് ലൂയിസ് നിയമപ്രകാരം 131 ആയി ചുരുക്കിയ വിജയലക്ഷ്യം ഓസ്‌ട്രേലിയ 21.1 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു.
ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് 26 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 136 റണ്‍സെ എടുക്കാനായുള്ളൂ. മറുപടി ബാറ്റിങ്ങില്‍ ക്യാപ്റ്റന്‍ മിച്ചല്‍ മാര്‍ഷും (46*) ജോഷ് ഫിലിപ്പും (37) മാറ്റ് റെന്‍ഷോ (21*) എന്നിവര്‍ ചേര്‍ന്ന ഓസീസിന് അനായാസ വിജയം നല്‍കി. ട്രഫിസ് ഹെഡ്ഡിനെ രണ്ടാം ഓവറില്‍ തന്നെ അര്‍ഷദീപ് സിങ് പുറത്താക്കിയെങ്കിലും മിച്ചല്‍ മാര്‍ഷും പിന്നീടെത്തിയവരും ആവേശം കാണിക്കാതെ മത്സരം മുന്നോട്ട് കൊണ്ടുപോയപ്പോള്‍ ഓസീസിന് അനായാസ വിജയമൊരുങ്ങി. അക്‌സര്‍ പട്ടേലും വാഷിങ്ടണ്‍ സുന്ദറും ഓരോ വിക്കറ്റുകളും വീഴ്ത്തി.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യന്‍ നിരയില്‍ അക്‌സര്‍ പട്ടേലും (31) രാഹുലും മാത്രമാണ് കാര്യമായ ചെറുത്ത് നില്‍പ്പ് നടത്തിയത്. അവസാന ഘട്ടത്തില്‍ നിതീഷ് കുമാര്‍ റെഡ്ഡിയുടെ ഇന്നിങ്‌സും (11 പന്തില്‍നിന്ന് 19*) ഇന്ത്യയെ ഭേദപ്പെട്ട സ്‌കോറിലേക്കെത്തിച്ചു. മുന്‍നിര ബാറ്റര്‍മാരെല്ലാം പരാജയമായി
തുടക്കം മുതല്‍ മഴ കളിച്ച മത്സരം പല തവണ നിര്‍ത്തിവെക്കേണ്ടി വന്നിരുന്നു.
ആദ്യ പത്തോവറിനകം തന്നെ ഇന്ത്യക്ക് രോഹിത് ശര്‍മയെയും വിരാട് കോലിയെയും ഗില്ലിനെയും നഷ്ടമായിരുന്നു. 31 പന്തില്‍ 38 റണ്‍സ് നേടിയ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ കെ.എല്‍. രാഹുലും 38 പന്ത് നേരിട്ട് 31 റണ്‍സ് നേടിയ അക്?സര്‍പട്ടേലും ആണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. അവസാന ഓവറുകളില്‍ അരങ്ങേറ്റതാരം നിധീഷ് കുമാര്‍ റെഡ്ഢി 11 പന്തില്‍ 19 റണ്‍സ് നേടിയത് വലിയ ആശ്വാസമായി.
ഇടയ്ക്ക് മഴ പെയ്തതു മൂലം 35 ഓവര്‍ ആക്കി ചുരുക്കിയിരുന്നു. പിന്നെയും ഇടയ്ക്ക് മഴയെത്തിയതോടെ 26 ഓവറാക്കി ചുരുക്കി.11.5ഓവര്‍ പിന്നിട്ടപ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 37റണ്‍സ് എന്ന ദയനീയ നിലയില്‍ നില്‍ക്കുകയായിരുന്നു ഇന്ത്യ. പിന്നീടാണ് മഴ കളി മുടക്കിയത്.വിരാട് കോലി (0), രോഹിത് ശര്‍മ (8), ശുഭ്മാന്‍ ഗില്‍ (10) എന്നിവരെ നേരത്തേ നഷ്ടമായി. നാലാം ഓവറില്‍ ഓപ്പണര്‍ രോഹിത് ശര്‍മയുടെ വിക്കറ്റാണ് ആദ്യംനഷ്ടമായത്. ഓസീസ് പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക് എറിഞ്ഞ പന്തില്‍ മാറ്റ് റെന്‍ഷോ ക്യാച്ചെടുക്കുകയായിരുന്നു.ഒരു ഫോര്‍ ഉള്‍പ്പെടെ 14 പന്തില്‍ നിന്ന് എട്ട് റണ്‍സാണ് രോഹിത്തിന്റെ സമ്പാദ്യം.
ഏഴാം ഓവറില്‍ വിരാട് കോലിയെ മിച്ചല്‍ സ്റ്റാര്‍ക്കും മടക്കി. കൂപ്പര്‍ കനോലിക്ക് ക്യാച്ചായി പൂജ്യത്തിനാണ് മടങ്ങിയത്. കൂപ്പര്‍ കനോലിക്കാണ് ക്യാച്ച്. പിന്നാലെ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിനെ നഥാന്‍ എലിസ് ഫിലിപ്പിന്റെ കൈകളിലേക്ക് നല്‍കിയതോടെ ഇന്ത്യ വലിയ പതര്‍ച്ച നേരിട്ടു. പിന്നാലെ ഹേസല്‍വുഡെറിഞ്ഞ 14-ാം ഓവറില്‍ വിക്കറ്റ് കീപ്പര്‍ ജോഷ് ഫിലിപ്പിന് ക്യാച്ച് നല്‍കി ശ്രേയസ് അയ്യരും (11) പുറത്തായി.
ഓസ്ട്രേലിയക്കുവേണ്ടി ജോഷ് ഹേസല്‍വുഡ്, മിച്ചല്‍ ഓവന്‍, മാത്യു കന്‍മന്‍ എന്നിവര്‍ രണ്ടുവീതം വിക്കറ്റുകള്‍ നേടി. മിച്ചല്‍ സ്റ്റാര്‍ക്ക്, നഥാന്‍എലിസ് എന്നിവര്‍ക്ക് ഓരോ വിക്കറ്റ്.
Content Highlights: India Falls to Australia in Rain-Affected Perth ODI Amidst DLS Method Adjustments
Published: 19 Oct 2025, 05:02 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented