ഹോബാര്‍ട്ട്: ഇന്ത്യ - ഓസ്‌ട്രേലിയ മൂന്നാം ടി20-യില്‍ ടോസ് നേടിയ ഇന്ത്യ ബൗളിങ് തിരഞ്ഞെടുത്തു. നാലോവർ പിന്നിടുമ്പോൾ 24 റൺസിനിടെ ഓസ്ട്രേലിയയുടെ രണ്ട് വിക്കറ്റുകൾ നഷ്ടപ്പെട്ടു. ട്രാവിസ് ഹെഡും (6) ജോഷ് ഇംഗ്ലിസും (1) ആണ് പുറത്തായത്. രണ്ട് വിക്കറ്റുകളും അർഷ്ദദീപ് സിങ്ങിനാണ്.

To advertise here,

മൂന്ന് മാറ്റങ്ങളോടെയാണ് ഇന്ത്യ ഇറങ്ങിയത്. കുല്‍ദീപ് യാദവ്, ഹര്‍ഷിത് റാണ, സഞ്ജു സാംസണ്‍ എന്നിവരെ ഒഴിവാക്കി. പകരം വാഷിങ്ടണ്‍ സുന്ദര്‍, അര്‍ഷ്ദീപ് സിങ്, ജിതേഷ് ശര്‍മ എന്നിവരെ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തി.

മത്സരത്തില്‍ ഇന്ത്യക്ക് ജയം അനിവാര്യമാണ്. കാന്‍ബറയിലെ ആദ്യമത്സരം മഴമൂലം ഉപേക്ഷിച്ചിരുന്നു. രണ്ടാം മത്സരത്തില്‍ ഓസ്‌ട്രേലിയ നാലുവിക്കറ്റിന് ജയിക്കുകയും ചെയ്തു. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ന് ജയിക്കാത്ത പക്ഷം ഇന്ത്യക്ക് പരമ്പര നേടാനാവില്ല. നിലവില്‍ ഓസീസ് 1-0ന് മുന്നിലാണ്. രണ്ടാം മത്സരത്തില്‍ അമ്പേ നിറംമങ്ങിയ പ്രകടനമായിരുന്നു ഇന്ത്യയുടേത്. ഓപ്പണര്‍ അഭിഷേക് ശര്‍മയൊഴികെ എല്ലാവരും നിരാശപ്പെടുത്തി.