
ധാംബുള്ള: ത്രിരാഷ്ട്ര ക്രിക്കറ്റ് പരമ്പരയിൽ ഇന്ത്യ എ-ശ്രീലങ്ക എ ടീമുകൾ തമ്മിലുള്ള ആദ്യ മത്സരം പുരോഗമിക്കുകയാണ്. ആദ്യം ബാറ്റുചെയ്ത ഇന്ത്യ എ നിശ്ചിത 50 ഓവറിൽ ആറുവിക്കറ്റ് നഷ്ടത്തിൽ 277 റൺസാണെടുത്തത്. സെഞ്ചുറി തികച്ച ഋതുരാജ് ഗെയ്ക്വാദിന്റെയും അർധ സെഞ്ചുറി നേടിയ ക്യാപ്റ്റൻ തിലക് വർമയുടെയും ഇന്നിങ്‌സുകളാണ് ഇന്ത്യക്ക് കരുത്തായത്. 32 റൺസെടുത്ത പ്രിയാൻഷ് ആര്യയുടെ ഇന്നിങ്‌സും ഇന്ത്യയുടെ രക്ഷക്കെത്തി. എന്നാൽ പ്രിയാൻഷ് ആര്യയുടെ റണ്ണൗട്ട് വിവാദത്തിന് വഴിവെച്ചു. ക്രീസിൽ ബാറ്റ് കുത്തുന്നത് ലങ്കൻ വിക്കറ്റ് കീപ്പർ തടസ്സപ്പെടുത്തിയെന്നും അതിനാൽ പ്രിയാൻഷ് ആര്യയുടെ ഔട്ട് വിധിച്ചത് ശരിയല്ലെന്നും ചില ആരാധകർ ഉന്നയിച്ചു.
ഇന്ത്യൻ ഇന്നിങ്‌സിന്റെ 13-ാം ഓവറിലാണ് സംഭവം. നേരിട്ട പന്ത് ഋതുരാജ് ഗെയ്ക്വാദ് ലോങ് ഓഫിലേക്ക് പായിച്ചു. പന്ത് ഓടിയെടുക്കാൻ ഫീൽഡർ മുന്നോട്ടുവരുന്നതിനിടെ രണ്ട് റൺസ് ഓടിയെടുക്കാൻ ഗെയ്ക്വാദ് തീരുമാനിച്ചു. എന്നാൽ പ്രിയാൻഷ് ആര്യ ആശയക്കുഴപ്പത്തിലായി. ഒരു റൺ ഓടിയെടുത്തതിന് പിന്നാലെ ഗെയ്ക്വാദ് രണ്ടാം റണ്ണിനായി ഓടി. എന്നാൽ പ്രിയാൻഷ് ആര്യ ഓടിയില്ല. ക്രീസിൽ നിന്ന് അൽപ്പം വിട്ടുനിന്നെങ്കിലും താരം റണ്ണിനായി ഓടാൻ തയ്യാറായില്ല.
രണ്ടാം റണ്ണിനായി ഗെയ്ക്വാദ് ഓടിയതോടെ ഒരുവശത്ത് ഇരുബാറ്റർമാരും വന്നു. ക്രീസ് കടക്കാനായിരുന്നു ഗെയ്ക്വാദിന്റെയും പ്രിയാൻഷിന്റെയും ശ്രമം. ഇരുവരും ഏതാണ്ട് ഒരേസമയത്താണ് ബാറ്റ് കുത്താനായി വന്നത്. ഗെയ്ക്വാദ് വേഗം ഓടി ക്രീസ് കടന്നെങ്കിലും പ്രിയാൻഷിന് സാധിച്ചില്ല. പ്രിയാൻഷിന്റെ ബാറ്റ് ക്രീസ് കടക്കും മുൻപേ ലങ്കൻ കീപ്പറുടെ ഷൂസിൽ തട്ടി നിന്നു. ക്രീസിന് തൊട്ടടുത്തുണ്ടായിരുന്നെങ്കിലും പ്രിയാൻഷിനേക്കാൾ വേഗത്തിൽ ഗെയ്ക്വാദ് ക്രീസ് കടന്നു. മറുവശത്ത് ബെയിലിളക്കിയതോടെ പ്രിയാൻഷ് പുറത്തായി.
കീപ്പറുടെ ഷൂ തടസ്സം സൃഷ്ടിച്ചില്ലായിരുന്നെങ്കിൽ പ്രിയാൻഷ് ഔട്ടാവില്ലായിരുന്നുവെന്ന് പറഞ്ഞ് ചില ആരാധകർ രംഗത്തെത്തി. പ്രിയാൻഷ് ആര്യ 32 പന്തിൽ നിന്ന് 32 റൺസെടുത്താണ് പുറത്തായത്. അതേസമയം ക്രീസിൽ തുടർന്ന ഗെയ്ക്വാദ് സെഞ്ചുറി തികച്ചാണ് മടങ്ങിയത്. 114 പന്തിൽ നിന്ന് താരം 101 റൺസെടുത്തു.
Content Highlights: India A scored 277/6 in 50 overs against Sri Lanka A., Ruturaj Gaikwad scored a brilliant century (101 off 114 balls)., Tilak Varma contributed with a solid half-century., Priyansh Arya's dismissal sparked controversy due to alleged keeper interference., The incident occurred during a mix-up in running between wickets.
Published: 09 Jun 2026, 04:56 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented