ലിങ്കണ്‍: ഇന്ത്യ എയ്‌ക്കെതിരായ രണ്ടാം അനൗദ്യോഗിക ടെസ്റ്റില്‍ ന്യൂസീലന്‍ഡ് എ ടീം മികച്ച നിലയില്‍. ഒന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 276 റണ്‍സെന്ന നിലയിലാണ് ന്യൂസീലന്‍ഡ് എ. ഗ്ലെന്‍ ഫിലിപ്‌സും റുഥര്‍ഫോര്‍ഡും ന്യൂസീലന്‍ഡിനെ മികച്ച സ്‌കോറിലെത്തിക്കുകയായിരുന്നു.

To advertise here,

ഓപ്പണറും ക്യാപ്റ്റനുമായ റുഥര്‍ഫോര്‍ഡ് 79 പന്തില്‍ 40 റണ്‍സ് അടിച്ചു. ഫിലിപ്‌സ് 80 പന്തില്‍ 65 റണ്‍സ് നേടി. വില്‍ യങ് 26 റണ്‍സ് നേടിയപ്പോള്‍ 12 റണ്‍സായിരുന്നു രചിന്‍ രവീന്ദ്രയുടെ സമ്പാദ്യം. സെയ്‌ഫെര്‍ട്ട് 30 റണ്‍സെടുത്ത് പുറത്തായി. 115 പന്തില്‍ 46 റണ്‍സോടെ ക്ലീവറും 97 പന്തില്‍ 36 റണ്‍സോടെ മിച്ചലും ക്രീസിലുണ്ട്. 

ഇന്ത്യക്കായി മുഹമ്മദ് സിറാജും ആവേശ് ഖാനും രണ്ടു വീതം വിക്കറ്റ് വീഴ്ത്തി. ഷഹബാസ് നദീം ഒരു വിക്കറ്റെടുത്തു. വിക്കറ്റൊന്നും നേടിയില്ലെങ്കിലും മലയാളി പേസ് ബൗളര്‍ സന്ദീപ് വാര്യര്‍ 15 ഓവറില്‍ അഞ്ച് മെയ്ഡനടക്കം 26 റണ്‍സ് മാത്രമാണ് വിട്ടുകൊടുത്തത്. രണ്ട് മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യ മത്സരം സമനിലയില്‍ അവസാനിച്ചിരുന്നു.

Content Highlights: India A vs New Zealand A Cricket