ഹരാരെ: പിന്തുണയ്ക്കുന്ന ടീമുകളൊക്കെ പരാജയപ്പെടുന്ന പതിവുണ്ടോ? അതുകൊണ്ട് ആഗ്രഹിക്കുന്ന ടീമുകള്‍ ജയിക്കണമെന്നു കരുതി എതിര്‍ ടീമിനെ പിന്തുണയ്ക്കുന്ന പ്രവണതയുള്ളവരുണ്ടോ? പലപ്പോഴും നമുക്കിടയില്‍ ഇത്തരത്തിലുള്ള ആളുകളുണ്ടാവാറുണ്ട്. ചിലപ്പോള്‍ നാംതന്നെയും അങ്ങനെയുള്ള അനുഭവങ്ങളിലൂടെ കടന്നുപോയവരായിരിക്കും.
ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്ററായ ധ്രുവ് ജുറേലും അത്തരമൊരു അനുഭവമാണ് പങ്കുവയ്ക്കുന്നത്. ടി20 ലോകകപ്പില്‍ ഇന്ത്യ-ദക്ഷിണാഫ്രിക്ക ഫൈനലില്‍ പ്രോട്ടീസിനായിരുന്നത്രേ ധ്രുവിന്റ പിന്തുണ. കാരണം ഇതുതന്നെ. ധ്രുവ് പിന്തുണയ്ക്കുന്ന ടീമുകളെല്ലാം തോല്‍ക്കാറാണ് പതിവ്. അതുകൊണ്ട് ടി20 ലോകകപ്പ് ഇന്ത്യക്ക് ലഭിക്കണമെന്ന് അതിയായി ആഗ്രഹിച്ചു. ആ ആഗ്രഹത്തില്‍ പിന്തുണ ദക്ഷിണാഫ്രിക്കയ്ക്ക് നല്‍കി. അതോടെ ദക്ഷിണാഫ്രിക്ക തോറ്റു, ഇന്ത്യ ജയിച്ചു.
ബി.സി.സി.ഐ. പുറത്തുവിട്ട വീഡിയോയിലാണ് ധ്രുവ് രസകരമായ ഇക്കാര്യം പറയുന്നത്. 'ഞാന്‍ കളി കാണുകയും ഇന്ത്യക്കായി ആഹ്ലാദിക്കുകയും ചെയ്തപ്പോള്‍ ദക്ഷിണാഫ്രിക്ക വിജയത്തിനടുത്തെത്തി. അതോടെ ഞാന്‍ ദക്ഷിണാഫ്രിക്കയ്ക്കായി ആഹ്ലാദിക്കാന്‍ തുടങ്ങി. ഇന്ത്യ ലോകകപ്പ് നേടി'-ധ്രുവ് പറഞ്ഞു.
സിംബാബ്‌വെയ്‌ക്കെതിരായ ടി20 പരമ്പരയ്ക്കായി ഹരാരെയിലെത്തിയതാണ് ധ്രുവ്. ധ്രുവ് ജുറേലിന്റെ അന്താരാഷ്ട്ര ടി20 അരങ്ങേറ്റമാണ്. ഈവര്‍ഷമാദ്യം ഇന്ത്യക്കായി ടെസ്റ്റ് അരങ്ങേറ്റം നടത്തിയിരുന്നു. അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയാണ് സിംബാബ്‌വെയ്‌ക്കെതിരേ ഉള്ളത്. പുതുമുഖങ്ങള്‍ നിറഞ്ഞ ഇന്ത്യന്‍ ടീമിനെ ശുഭ്മാന്‍ ഗില്ലാണ് നയിക്കുന്നത്.
Content Highlights: icc t20 world cup dhruv jurel supported south africa due to
Published: 05 Jul 2024, 07:40 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented