ന്യൂഡല്‍ഹി: ടി20 ലോകകപ്പ് ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ച് കിരീടം നേടിയ ശേഷം മത്സരം നടന്ന കെന്‍സിങ്ടണ്‍ ഓവലിലെ പിച്ചില്‍ നിന്ന് മണ്ണെടുത്ത് കഴിക്കുന്ന രോഹിത് ശര്‍മയുടെ ദൃശ്യങ്ങള്‍ വൈറലായിരുന്നു. ഐസിസി തങ്ങളുടെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജില്‍ തന്നെ ഇതിന്റെ വീഡിയോ പങ്കുവെയ്ക്കുകയും ചെയ്തു. ഇപ്പോഴിതാ രോഹിത് ശര്‍മയോട് പിച്ചിലെ മണ്ണിന്റെ രുചി എന്തായിരുന്നുവെന്ന് ചോദിച്ചിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി.

To advertise here,

ലോകകപ്പിനു ശേഷം വ്യാഴാഴ്ച പ്രത്യേക വിമാനത്തിലാണ് ഇന്ത്യന്‍ സംഘം ഡല്‍ഹിയില്‍ തിരിച്ചെത്തിയത്. ഇതിനു പിന്നാലെ ടീം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഡല്‍ഹിയിലെ ലോക് കല്യാണ്‍ മാര്‍ഗിലുള്ള വസതിയില്‍ അദ്ദേഹത്തെ സന്ദര്‍ശിച്ചിരുന്നു. ഈ സന്ദര്‍ശനത്തിനിടെയായിരുന്നു രോഹിത്തിനോടുള്ള മോദിയുടെ ചോദ്യം. പുഞ്ചിരിയായിരുന്നു ഇതിനുള്ള മറുപടി.

വിരാട് കോലിയോട് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തിനു മുമ്പുള്ള മാനസികാവസ്ഥ എന്തായിരുന്നുവെന്നും മോദി ചോദിച്ചു.