ന്യൂഡൽഹി: വൃന്ദാവനത്തിലെ ആത്മീയ നേതാവ് പ്രേമാനന്ദ് മഹാരാജിന്റെ ആശ്രമം സന്ദർശിക്കാൻ ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോലി അഞ്ചു കോടി രൂപ കൈപ്പറ്റിയെന്ന പ്രചാരണം തള്ളി താരത്തിന്റെ വക്താവ്. ഈ ആരോപണങ്ങൾ പൂർണമായും വ്യാജവും അടിസ്ഥാനരഹിതവും വസ്തുതാവിരുദ്ധവുമാണെന്ന് വക്താവ് വ്യക്തമാക്കി. ശ്രീ കൃഷ്ണ ജന്മഭൂമി സംഘർഷ് ന്യാസ് അധ്യക്ഷൻ ഫലാഹാരി മഹാരാജ് എന്ന് അറിയപ്പെടുന്ന ദിനേശ് ശർമയാണ് കോലിയെ ആശ്രമത്തിലെത്തിക്കാൻ അഞ്ചു കോടി രൂപ ചെലവഴിച്ചതായി ആരോപണമുന്നയിച്ചത്. എന്നാൽ ഈ ആരോപണം ശരിവെയ്ക്കുന്ന രേഖകളോ കരാറുകളോ തെളിവുകളോ ഒന്നും ലഭ്യമല്ല.

To advertise here,

വ്യക്തിപരമായ വിശ്വാസത്തിന്റെയും പ്രേമാനന്ദ് മഹാരാജിനോടുള്ള ആദരവിന്റെയും ഭാഗമായാണ് കോലി ആശ്രമം സന്ദർശിക്കുന്നതെന്ന് അദ്ദേഹത്തിന്റെ വക്താവ് വ്യക്തമാക്കി. വിരാട് കോലിയും ഭാര്യയും നടിയുമായ അനുഷ്‌ക ശർമയും പലതവണ വൃന്ദാവനത്തിലെ പ്രേമാനന്ദ് മഹാരാജിന്റെ ആശ്രമം സന്ദർശിച്ചിട്ടുണ്ട്. 2023 ജനുവരിയിലായിരുന്നു ഇവരുടെ ആദ്യ സന്ദർശനം.