മുംബൈ: ദുലീപ് ട്രോഫി ക്രിക്കറ്റിൽ ഈസ്റ്റ് സോൺ ടീമിന്റെ വൈസ് ക്യാപ്റ്റനായി 15-കാരൻ വൈഭവ് സൂര്യവംശിയെ തിരഞ്ഞെടുത്തതിന് പിന്നാലെ രൂക്ഷ വിമർശനവുമായി ക്രിക്കറ്റ് കമന്റേറ്റർ ഹർഷ ഭോഗ്‌ലെ. റെഡ് ബോൾ ക്രിക്കറ്റിൽ 12 ഇന്നിങ്‌സുകൾ മാത്രം കളിച്ചിട്ടുള്ള വൈഭവിന് പരിചയസമ്പത്തിലെന്നും കാര്യങ്ങൾ പഠിച്ചുവരുന്നേയുള്ളൂവെന്നും ഹർഷ ഭോഗ്‌ലെ എക്‌സിൽ കുറിച്ചു.
ഇന്ത്യൻ സീനിയർ ജെഴ്‌സിയിൽ അരങ്ങേറിയതിന് പിന്നാലെയാണ് വൈഭവിനെ തേടി വൈസ് ക്യാപ്റ്റൻ പദവിയെത്തുന്നത്. ഈസ്റ്റ് സോണിന്റെ ക്യാപ്റ്റൻ ഇഷാൻ കിഷനാണ്.
'ഒരു സീനിയർ റെഡ് ബോൾ ടീമിന്റെ വൈസ് ക്യാപ്റ്റനായി വൈഭവ് സൂര്യവംശിയെ നിയമിച്ചതിന് പിന്നിൽ എന്താണെന്ന കാര്യം എന്നെ അദ്ഭുതപ്പെടുത്തുന്നു. 12 ഇന്നിങ്‌സുകൾ മാത്രം കളിച്ച വൈഭവ് 207 റൺസാണ് സ്‌കോർ ചെയ്തത്. വൈഭവ് പ്രതിഭ തന്നെയാണ്. പക്ഷേ ഏതൊരു കാര്യത്തിലും നമ്മൾ പഠിക്കുന്ന ഒരു കാലഘട്ടമുണ്ട്. റെഡ് ബോൾ ക്രിക്കറ്റിൽ ഇപ്പോഴും അതിന്റെ താഴെത്തട്ടിലാണ് വൈഭവുള്ളത്.'-ഹർഷ ഭോഗ്‌ലെ കുറിച്ചു.
അതേസമയം വൈഭവിനെ വൈസ് ക്യാപ്റ്റനാക്കിയതിൽ വിശദീകരണവുമായി സെലക്ഷൻ കമ്മിറ്റി മെമ്പർ പ്രവഞ്ചൻ മല്ലിക് രംഗത്തെത്തിയിരുന്നു. വൈഭവിന് ക്യാപ്റ്റന്റെ ചുമതലകൾ അധികം ചെയ്യേണ്ടി വരില്ലെന്നും കൂടുതൽ ഉത്തരവാദത്തിങ്ങൾ നൽകുന്നതിലൂടെ വേഗത്തിൽ പക്വത ആർജിക്കുമെന്നാണ് കരുതുന്നതെന്നും പ്രവഞ്ചൻ മല്ലിക് വ്യക്തമാക്കി.
Content Highlights: 15-year-old Vaibhav Suryavanshi appointed East Zone vice-captain for Duleep Trophy., Harsha Bhogle criticizes the decision, citing lack of red-ball experience., Suryavanshi has only played 12 red-ball innings scoring 207 runs., Selection committee member Pravanjan Mullick defends the move as a way to build maturity.
Published: 31 Jul 2026, 06:57 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented