മുംബൈ: അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയിൽ നിന്ന് ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ പുറത്ത്. കായികക്ഷമത വീണ്ടെടുത്തതായി കഴിഞ്ഞദിവസം അറിയിച്ചിരുന്നുവെങ്കിലും വീണ്ടും പരിക്കേറ്റതാണ് താരത്തിന് തിരിച്ചടിയായത്. പരിക്കേറ്റ സൂപ്പർ താരം വിരാട് കോലി പരമ്പരയിൽ നിന്ന് പുറത്തായതിന് പിന്നാലെയാണ് ഹാർദിക്കും പുറത്താകുന്നത്.
ഹാർദിക് പാണ്ഡ്യയെയും രോഹിത് ശർമയെയും അഫ്ഗാനെതിരായ പരമ്പരയ്ക്കുള്ള സ്‌ക്വാഡിൽ ഉൾപ്പെടുത്തിയിരുന്നെങ്കിലും ഫിറ്റ്‌നസ് ക്ലിയറൻസ് ലഭിക്കുന്ന മുറയ്ക്ക് മാത്രമേ കളിക്കുകയുള്ളൂവെന്ന് നേരത്തേ തന്നെ ബിസിസിഐ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞദിവസം പാണ്ഡ്യ ഫിറ്റാണെന്ന റിപ്പോർട്ട് ബിസിസിഐക്ക് സമർപ്പിക്കുകയും ചെയ്തു. എന്നാൽ അവസാനത്തെ പരിശീലന സെഷന് പിന്നാലെ വീണ്ടും പരിക്കേറ്റതായാണ് വിവരം. താരത്തിന് ഏകദിന പരമ്പരയിലെ എല്ലാ മത്സരങ്ങളും നഷ്ടമായേക്കും.
"സെന്റർ ഓഫ് എക്സലൻസ് അദ്ദേഹത്തെ ഫിറ്റ് ആയി പ്രഖ്യാപിക്കുകയും രണ്ട് ദിവസം മുമ്പ് അദ്ദേഹത്തിന്റെ ഫിറ്റ്നസ് റിപ്പോർട്ട് ബോർഡിന് അയക്കുകയും ചെയ്തു. എന്നാൽ അവസാന പരിശീലനത്തിന് ശേഷം അദ്ദേഹത്തിന്റെ ഫിറ്റ്നസ് സംബന്ധമായി ചില പ്രശ്നങ്ങൾ ഉടലെടുത്തു.- ഒരു ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് എഎൻഐ റിപ്പോർട്ട് ചെയ്തു. കോലിക്ക് പകരം യശസ്വി ജയ്സ്വാളിനെയാണ് ടീമിലെടുത്തത്.
മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പര ജൂൺ 13-നാണ് ആരംഭിക്കുന്നത്. ജൂൺ 17,20 തീയതികളിലാണ് ശേഷിക്കുന്ന മത്സരങ്ങൾ. ശുഭ്മാൻ ഗില്ലാണ് ടീമിനെ നയിക്കുന്നത്. ഇഷാൻ കിഷൻ, കെ.എൽ. രാഹുൽ എന്നിവരുമുണ്ട്. ശ്രേയസ് അയ്യരാണ് ഉപനായകൻ.
Content Highlights: Hardik Pandya ruled out of Afghanistan ODI series due to recurrence of injury., Virat Kohli also sidelined; Yashasvi Jaiswal added to the squad., Shubman Gill to lead the Indian team in the three-match series., ODI series scheduled for June 13, 17, and 20, 2026.
Published: 10 Jun 2026, 02:05 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented