
ഇന്ന് ക്രിക്കറ്റിൽ തിളങ്ങി നിൽക്കുന്ന പലതാരങ്ങളുടേയും കുട്ടിക്കാലം അത്ര ശോഭിച്ചതായിരുന്നില്ല. കഠിനമായ പ്രതിസന്ധികൾ തരണം ചെയ്താണ് പല താരങ്ങളും ഇന്ന് കാണുന്ന ഉയർച്ചയിൽ എത്തിനിൽക്കുന്നത്. പലരും ഐപിഎല്ലിൽ തിളങ്ങി ഇന്ത്യൻ ക്രിക്കറ്റിലെത്തിയവരാണ്. അത്തരത്തിൽ രണ്ടു താരങ്ങളാണ് ഹാർദിക് പാണ്ഡ്യയും ക്രുണാൽ പാണ്ഡ്യയും.
മുംബൈ ഇന്ത്യൻസിലൂടെ ഇന്ത്യൻ ക്രിക്കറ്റിന്റെ നെടുംതൂണായി മാറിയവർ. മുംബൈ ഇന്ത്യൻസിലൂടെ ഇന്ത്യൻ ക്രിക്കറ്റിലെത്തിയ ഹാർദിക് പാണ്ഡ്യയുടേയും ക്രുണാൽ പാണ്ഡ്യയും തന്റെ ടീമിന്റെ ഭാഗമായതിനെക്കുറിച്ച് തുറന്നു പറഞ്ഞ് ടീം ഉടമ നിത അംബാനി. ബോസ്റ്റണിൽ വെച്ച് നടന്ന പരിപാടിയിലാണ് നിത അംബാനി പാണ്ഡ്യ ബ്രദേഴ്സിനെ കണ്ടുമുട്ടിയതിനെക്കുറിച്ച് തുറന്നു പറഞ്ഞത്.
ക്രിക്കറ്റ് ക്യാമ്പിൽ വെച്ചാണ് താൻ ഇരുവരേയും ആദ്യമായി കണ്ടുമുട്ടുന്നതെന്ന് നിത അംബാനി പറഞ്ഞു. പണമില്ലാത്തതിനാൽ കഴിഞ്ഞ മൂന്ന് വർഷമായി മാഗി നൂഡിൽസ് മാത്രമാണ് തങ്ങൾ കഴിച്ചിരുന്നതെന്ന് അവർ അന്ന് തന്നോട് പറഞ്ഞത്. അവരിൽ ക്രിക്കറ്റിനോടുള്ള അമിതാവേശവും അതിയായ ചുറുചുറുക്കും ഞാൻ കണ്ടു, അത് അവരെ ഉന്നതിയിലേക്കെത്തിച്ചു. ആ രണ്ട് ചെറുപ്പക്കാർ ഹാർദിക് പാണ്ഡ്യയും ക്രുണാൽ പാണ്ഡ്യയുമായിരുന്നു. 2015-ൽ ഐപിഎൽ ലേലത്തിൽ 10,000 യുഎസ് ഡോളറിനാണ് ഹാർദിക് പാണ്ഡ്യയെ വാങ്ങുന്നത്. ഇന്ന് പാണ്ഡ്യ മുംബൈ ഇന്ത്യൻസിന്റെ അഭിമാന ക്യാപ്റ്റനാണ്- നിത അംബാനി പറഞ്ഞു.
ഐപിഎല്ലിൽ താരങ്ങളെ വാങ്ങിക്കുന്നതിന് ഒരു നിശ്ചിത ബജറ്റ് ഉണ്ട്. അതിനുള്ളിൽ വേണം താരങ്ങളെ സ്വന്തമാക്കാൻ. അതുകൊണ്ട് തന്നെ പ്രതിഭകളെ കണ്ടെത്താനായി പുതുവഴികൾ ആലോചിക്കേണ്ടി വന്നു. രഞ്ജി ട്രോഫി അടക്കമുള്ള ആഭ്യന്തര ക്രിക്കറ്റ് മത്സരങ്ങളിൽ എന്റെ സംഘം പോകുമായിരുന്നു. ഒരു ദിവസം എന്റെ തിരച്ചിൽ സംഘത്തിൽപെട്ടയാൾ രണ്ട് മെലിഞ്ഞ താരങ്ങളുമായാണ് ക്യാമ്പിലെത്തിയതെന്നും നിത അംബാനി ഓർമ്മിച്ചു.
2015-ലാണ് ഹാർദിക് പാണ്ഡ്യ മുംബൈ ഇന്ത്യൻസിന്റെ ഭാഗമാകുന്നത്. തൊട്ടടുത്ത വർഷം തന്നെ ഹാർദിക് ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാഗമാകുകയും ചെയ്തു.
Content Highlights: hardik pandya, krunal pandya ate just maggi for 3 years had no money
Published: 17 Feb 2025, 08:19 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented