മുംബൈ: ഐ.പി.എലിൽ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യക്ക് പിഴ. കൊൽക്കത്ത നൈറ്റ് നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിനിടെ വിക്കറ്റിലെ ബെയ്ലുകൾ തട്ടിത്തെറിപ്പിച്ചതിനാണ് മാച്ച് ഫീയുടെ 10 ശതമാനം പിഴയും ഒരു ഡെമിരിറ്റ് പോയിന്റും ശിക്ഷയായി വിധിച്ചത്. മത്സരത്തിൽ കൊൽക്കത്ത നാല് വിക്കറ്റിന് മുംബൈയെ തകർത്ത് പ്ലേഓഫ് സ്വപ്നം സജീവമാക്കി.
മത്സരത്തിനിടെ കൊൽക്കത്ത ഇന്നിങ്സിന്റെ പത്താം ഓവറിൽ റണ്ണപ്പിനായി മടങ്ങുന്നതിനിടെ ഹാർദിക് രോഷാകുലനായി വിക്കറ്റിലെ ബെയ്ലുകൾ ബലം പ്രയോഗിച്ച് തട്ടിയിടുകയായിരുന്നു. കായിക ഉപകരണങ്ങളെയോ ഗ്രൗണ്ടിലെ മറ്റ് സംവിധാനങ്ങളെയോ ദുരുപയോഗം ചെയ്യുന്നതുമായി ബന്ധപ്പെട്ട ഐ.പി.എൽ. പെരുമാറ്റച്ചട്ടത്തിലെ ആർട്ടിക്കിൾ 2.2 പ്രകാരമാണ് നടപടി.
ബാറ്റിങ്ങിൽ വരുത്തിയ പിഴവുകളാണ് തോൽവിക്ക് പ്രധാന കാരണമെന്ന് ഹാർദിക് മത്സരശേഷം പ്രതികരിച്ചു. ബാറ്റിങ് ഗ്രൂപ്പ് എന്ന നിലയിൽ ടീം 20 റൺസോളം കുറവാണ് നേടിയത്. പവർപ്ലേയിൽ കൂടുതൽ വിക്കറ്റുകൾ നഷ്ടമായത് തിരിച്ചടിയായി. താനും തിലക് വർമയും കുറച്ചുകൂടി നേരം ക്രീസിൽ തുടരുകയും നല്ലൊരു പാർട്ണർഷിപ്പ് കെട്ടിപ്പടുക്കുകയും ചെയ്തിരുന്നെങ്കിൽ വിജയസാധ്യത ഉണ്ടായിരുന്നുവെന്നും ഹാർദിക് കൂട്ടിച്ചേർത്തു. സീസണിലുടനീളം ടീം ഫീൽഡിങ്ങിൽ വരുത്തിയ പോരായ്മകളിലും ഹാർദിക് കടുത്ത അതൃപ്തി രേഖപ്പെടുത്തി.
Published: 21 May 2026, 02:39 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented