ക്രിക്കറ്റിൽ ഏറെ വിവാദമുണ്ടാക്കിയ സംഭവമായിരുന്നു ഹർഭജൻ സിങ്ങും ശ്രീശാന്തും തമ്മിലുള്ള സ്ലാപ്പ് ഗേറ്റ്. 2008 ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസും കിങ്‌സ് ഇലവൻ പഞ്ചാബും തമ്മിലുള്ള മത്സരശേഷം ശ്രീശാന്തിന്റെ മുഖത്ത് ഹർഭജൻ സിങ്ങ് അടിക്കുകയായിരുന്നു. വർഷങ്ങൾക്കിപ്പുറവും ആ സംഭവം വാർത്തകളിൽ ഇടം നേടുകയാണ്.
അടുത്തിടെ ഒരു ഷോയ്ക്കിടെ ഹർഭജനെ ശ്രീശാന്ത് വെല്ലുവിളിച്ചിരുന്നു. തന്നോടൊപ്പം ബോക്‌സിങ് റിങ്ങിലേക്ക് വരാൻ ധൈര്യമുണ്ടോ എന്നായിരുന്നു ശ്രീശാന്തിന്റെ വെല്ലുവിളി. ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ ഇതിന് പരോക്ഷമായി മറുപടി നൽകിയിരിക്കുകയാണ് ഹർഭജൻ സിങ്ങ്.
'ആരെങ്കിലും എന്തെങ്കിലും വിളിച്ചുപറയുന്നുണ്ടെങ്കിൽ അത് തുടർന്നോട്ടെ. കാരണം ഒഴിഞ്ഞ പാത്രങ്ങളാണ് ഇപ്പോഴും കൂടുതൽ ശബ്ദമുണ്ടാക്കുന്നതെന്ന് ആരോ പണ്ട് പറഞ്ഞിട്ടുണ്ട്' എന്നാണ് ഹർഭജൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. ശ്രീശാന്തിന്റെ പേര് പരാമർശിക്കുന്നില്ലെങ്കിലും ഇത് അദ്ദേഹത്തിനുള്ള മറുപടിയാണെന്നാണ് ക്രിക്കറ്റ് ആരാധകരുടെ കണ്ടെത്തൽ.
അടുത്തിടെ ഒരു പരിപാടിക്കിടെ ഹർഭജൻ സിങ്ങും ശ്രീശാന്തും ബോക്‌സിങ് ഗ്ലൗസ് ധരിച്ച് നിൽക്കുന്ന ഒരു പഴയ പരസ്യചിത്രത്തെ പരാമർശിച്ചാണ് ഹർഭജനെ ശ്രീശാന്ത് വെല്ലുവിളിച്ചത്. 'എന്നോടൊപ്പം റിങ്ങിലേക്കിറങ്ങാൻ നിങ്ങൾക്ക് ധൈര്യമുണ്ടോ?. നിങ്ങൾക്കും എനിക്കുമിടയിൽ എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ അത് ഇതിലൂടെ അവസാനിപ്പിക്കാം. നിങ്ങൾ ഇത്രയും സമ്പാദിച്ചില്ലേ...ഞാനും സമ്പാദിക്കട്ടെ. നിങ്ങൾക്ക് ആത്മാഭിമാനമുണ്ടെങ്കിൽ പരസ്യങ്ങളും മറ്റും ചെയ്യുന്നത് നിർത്തൂ, എന്നിട്ട് നേർക്കുനേർ വരൂ..ഞാൻ കാത്തിരിക്കുന്നു...' എന്നാണ് ശ്രീശാന്ത് പറഞ്ഞത്.
2008-ലെ സംഭവവുമായി ബന്ധപ്പെട്ട ഒരു പുതിയ പരസ്യത്തിൽ നിന്ന് ഹർഭജൻ പണം സമ്പാദിച്ചുവെന്ന് ശ്രീശാന്ത് ആരോപിച്ചതിന് ശേഷമാണ് ഈ പഴയ വിഷയം വീണ്ടും ഉയർന്നുവന്നത്. തന്നെ പരിഹസിച്ചുള്ള ആ പരസ്യത്തിൽനിന്ന് ഹർഭജൻ ഏകദേശം 80 ലക്ഷം മുതൽ 1 കോടി രൂപ വരെ സമ്പാദിച്ചുവെന്നും ശ്രീശാന്ത് ആരോപിച്ചിരുന്നു. ഇൻസ്റ്റഗ്രാമിൽ ഇരുവരും അൺഫോളോ ചെയ്തിട്ടുണ്ടെന്നും പഴയ സൗഹൃദം ഇപ്പോഴില്ലെന്നും ശ്രീശാന്ത് വ്യക്തമാക്കിയിരുന്നു.
Content Highlights: Harbhajan Singh shares a cryptic social media message regarding 'empty vessels'., S Sreesanth accused Harbhajan of profiting from the 2008 slapgate incident., Sreesanth challenged Harbhajan to an in-ring boxing match., The 2008 IPL controversy between Mumbai Indians and Kings XI Punjab resurfaces., Public speculation links Harbhajan's post directly to Sreesanth's recent remarks.
Published: 21 Jun 2026, 11:19 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented