ദുബായ്: യുഎഇ ദേശീയ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റനും മലയാളിയുമായ സി.പി. റിസ്‌വാൻ അന്താരാഷ്ട്ര ക്രിക്കറ്റിൽനിന്ന് വിരമിച്ചു. യുഎഇ ദേശീയടീമിനുവേണ്ടി സെഞ്ചുറിനേടിയതോടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ സെഞ്ചുറിനേടുന്ന ആദ്യ മലയാളിയായി. തലശ്ശേരി സ്വദേശിയായ റിസ്‌വാൻ 2019 മുതൽ യുഎഇ ദേശീയ ടീമിന്റെ ഭാഗമായിരുന്നു.

To advertise here,

2019-ൽ നേപ്പാളിനെതിരേയായിരുന്നു ഏകദിനത്തിലെ അരങ്ങേറ്റം. 2020 ജനുവരി എട്ടിന് അയർലൻഡിനെതിരേനടന്ന ഏകദിന മത്സരത്തിലായിരുന്നു ആദ്യസെഞ്ചുറി. 29 ഏകദിനങ്ങളിലായി 736 റൺസ് സ്വന്തമാക്കി. ഏഴ് ട്വന്റി20-യിൽ 100 റൺസാണ് സമ്പാദ്യം.

എമിറേറ്റ്‌സ് എയർലൈനിൽ ഉദ്യോഗസ്ഥനാണ്‌. തലശ്ശേരി സ്വദേശി അബ്ദുറൗഫിന്റെയും നസ്രീൻ റൗഫിന്റെയും മകനാണ്. ഫാത്തിമ അനസാണ് ഭാര്യ.