സിഡ്‌നി: ഏകദിനത്തില്‍ ഇന്ത്യയുടെ ഏറ്റവും വലിയ ദൗര്‍ബല്യം എന്താണ്? ഇംഗ്ലണ്ടിന്റെ മുന്‍ ക്യാപ്റ്റന്‍ മൈക്കല്‍ വോണിന്റെ കൈയില്‍ അതിനുള്ള ഉത്തരമുണ്ട്. ട്വീറ്റിലൂടെയാണ് വോണ്‍ ഇന്ത്യയുടെ ദൗര്‍ബല്യം ചൂണ്ടിക്കാട്ടിയത്. രണ്ടാം ഏകദിനത്തില്‍ ഇന്ത്യ എങ്ങനെയാണ് പ്രതികരിക്കുക എന്നറിയാന്‍ കാത്തിരിക്കുകയാണെന്നും വോണ്‍ പറയുന്നു.

കഴിഞ്ഞ രണ്ട് ലോകകപ്പിലും പ്രതീക്ഷയ്‌ക്കൊത്ത് ഉയരാന്‍ കഴിഞ്ഞില്ലെന്ന സത്യം ഇന്ത്യ അംഗീകരിക്കണം. മധ്യനിരയുടെ പ്രകടനമാണ് ഇന്ത്യയുടെ പ്രശ്‌നം. ഇനി അടുത്ത ഏകദിന ലോകകപ്പിന് മൂന്ന് വര്‍ഷം കൂടിയുണ്ട്. ആതിഥേയര്‍ കിരീടം നേടുമെന്ന പാരമ്പര്യം നിലനിര്‍ത്താന്‍ ഈ മൂന്നു വര്‍ഷമാണ് ഇന്ത്യയുടെ മുന്നിലുള്ളത്, വോണ്‍ ട്വീറ്റില്‍ പറയുന്നു.

Read More: സഞ്ജുവല്ല, പന്തിന് പകരം ടീമിലേക്ക് വിളിയെത്തിയത് കെ.എസ് ഭരതിന്

ഓസ്‌ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യ ദയനീയ തോല്‍വി ഏറ്റുവാങ്ങിയിരുന്നു. പത്ത് വിക്കറ്റിനാണ് സന്ദര്‍ശകര്‍ ഇന്ത്യയെ പരാജയപ്പെടുത്തിയത്.

Content Highlights: Former England Captain Feels This Is India's Biggest Weakness In ODIs