
സെന്റ് ലൂസിയ: കൊറോണയ്ക്കെതിരേ പാട്ടിലൂടെ പോരാട്ടവുമായി വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് താരം ഡ്വെയ്ന്‍ ബ്രാവോ. കൊവിഡ്-19നെക്കുറിച്ച് പാട്ടൊരുക്കിയാണ് മികച്ച ഗായകന് കൂടിയായ ബ്രാവോയുടെ പോരാട്ടം. തന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജില്‍ ബ്രാവോ ഈ പാട്ട് ആരാധകര്‍ക്കായി പങ്കുവെച്ചു.
ഈ മഹാമാരിക്കു മുന്നില്‍ നമ്മള് കീഴടങ്ങില്ലെന്നും ഈ പ്രതിസന്ധിയില്‍ ഒരു പോസിറ്റീവ് സംഗീതം ആസ്വദിക്കാമെന്നുമുള്ള കുറിപ്പോടു കൂടിയാണ് ബ്രാവോ ഈ പാട്ട് പങ്കുവെച്ചത്. #StayHomeStaySafe എന്ന ഹാഷ്ടാഗും ഈ കുറിപ്പിനൊപ്പമുണ്ടായിരുന്നു. 'നമ്മള് വിട്ടുകൊടുക്കില്ല' എന്നാണ് പാട്ടിന്റെ പേര്.
കൊവിഡ്-19 ബാധിച്ച് 28,000ത്തിലേറെ പേരാണ് ഇതിനകം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി മരിച്ചത്. ആറു ലക്ഷത്തിലധികം ആളുകളെ രോഗം ബാധിച്ചു.
content highlights: Dwayne bravo urges people to fight against Coronavirus
Published: 28 Mar 2020, 07:03 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented