മാഞ്ചെസ്റ്റര്‍: ട്വന്റി 20 ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ഓള്‍റൗണ്ടര്‍മാരിലൊരാളാണ് വെസ്റ്റ് ഇന്‍ഡീസിന്റെ ഡ്വെയ്ന്‍ ബ്രാവോ. ബ്രാവോ കളിക്കാത്ത ട്വന്റി 20 ലീഗുകളില്ല. നിലവില്‍ ഇംഗ്ലണ്ടില്‍ നടക്കുന്ന ദ ഹണ്ട്രഡ് ട്വന്റി 20 ലീഗില്‍ പങ്കെടുക്കുകയാണ് താരം. നോര്‍ത്തേണ്‍ സൂപ്പര്‍ ചാര്‍ജേഴ്സിനുവേണ്ടിയാണ് ബ്രാവോ കളിക്കുന്നത്.
മത്സരത്തിനിടെ അപൂര്‍വമായ ഒരു റെക്കോഡ് ബ്രാവോ സ്വന്തമാക്കി. ട്വന്റി 20 ക്രിക്കറ്റില്‍ 600 വിക്കറ്റ് വീഴ്ത്തുന്ന ലോകത്തിലെ ആദ്യതാരം എന്ന റെക്കോഡാണ് ബ്രാവോ സ്വന്തം പേരില്‍ കുറിച്ചത്. ഓവല്‍ ഇന്‍വിന്‍സിബിള്‍സിനെതിരായ മത്സരത്തില്‍ സാം കറന്റെ വിക്കറ്റെടുത്തതോടെയാണ് ബ്രാവോ ചരിത്രത്തില്‍ പേരെഴുതിച്ചേര്‍ത്തത്.
തന്റെ 516-ാം മത്സരത്തിലാണ് ബ്രാവോ 600 വിക്കറ്റുകള്‍ തികച്ചത്. ഏറ്റവുമധികം ട്വന്റി 20 വിക്കറ്റുകള്‍ വീഴ്ത്തിയ താരങ്ങളുടെ പട്ടികയില്‍ ബ്രാവോ എതിരാളികളേക്കാള്‍ ബഹുദൂരം മുന്നിലാണ്. രണ്ടാമതുള്ള അഫ്ഗാന് താരം റാഷിദ് ഖാന് 466 വിക്കറ്റുകളാണുള്ളത്. 457 വിക്കറ്റുകളുമായി വിന്‍ഡീസിന്റെ സുനില്‍ നരെയ്നാണ് മൂന്നാമത്.
വിക്കറ്റെടുത്ത ശേഷമുള്ള ബ്രാവോയുടെ ആഘോഷപ്രകടനം ആരാധകര്‍ ഏറ്റെടുത്തു. പ്രത്യേകതരം നൃത്തച്ചുവടുമായി താരം ആരാധകരുടെ മനം കവര്‍ന്നു. മത്സരത്തില്‍ 29 റണ്‍സ് വഴങ്ങിയ ബ്രാവോ രണ്ടുവിക്കറ്റെടുത്തു.
Content Highlights: Dwayne Bravo, most wickets in t20, t20 cricket, twenty 20 records, bravo celebration, sports
Published: 12 Aug 2022, 04:41 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented