ന്യൂഡല്‍ഹി: വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്നാം ഏകദിനത്തില്‍ മലയാളി താരം സഞ്ജു സാംസണിനെ ഉള്‍പ്പെടുത്തണമെന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ആകാശ് ചോപ്ര. രണ്ടാം ഏകദിനത്തില്‍ നിറംമങ്ങിയെന്ന് കരുതി താരത്തെ പുറത്തിരുത്തരുതെന്ന് ആകാശ് ചോപ്ര വ്യക്തമാക്കി.
ആദ്യ ഏകദിനത്തില്‍ കളിക്കാന്‍ അവസരം ലഭിക്കാതിരുന്ന സഞ്ജുവിന് രണ്ടാം ഏകദിനത്തില്‍ ടീമിലിടം ലഭിച്ചു. രോഹിത് ശര്‍മയും വിരാട് കോലിയും കളിക്കാതിരുന്നതോടെയാണ് സഞ്ജുവിനും അക്ഷര്‍ പട്ടേലിനും അവസരം ലഭിച്ചത്. എന്നാല്‍ കിട്ടിയ അവസരം സഞ്ജുവിന് മുതലാക്കാനായില്ല. മൂന്നാമനായി ഇറങ്ങിയ സഞ്ജു വെറും 9 റണ്‍സെടുത്ത് പുറത്തായി.
' ഇഷാന് കിഷന് ഓപ്പണറായി മികച്ച പ്രകടനം പുറത്തെടുത്തു. പക്ഷേ അദ്ദേഹം മിഡില്‍ ഓര്‍ഡറില്‍ നന്നായി കളിക്കുമോ എന്ന കാര്യമറിയില്ല. സഞ്ജുവിന് മൂന്നാം നമ്പറില്‍ ഒരവസരമാണ് ലഭിച്ചത്. അതില്‍ തിളങ്ങിയില്ല എന്ന് കരുതി ടീമില്‍ നിന്ന് ഒഴിവാക്കരുത്'- ആകാശ് ചോപ്ര തന്റെ യൂട്യൂബ് ചാനലിലൂടെ പറഞ്ഞു.
വെസ്റ്റ് ഇന്‍ഡീസിനെതിരേ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയാണുള്ളത്. ആദ്യമത്സരത്തില്‍ ഇന്ത്യയും രണ്ടാം മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസും ജയിച്ചു. ഇന്ന് നടക്കുന്ന അവസാന മത്സരത്തില്‍ വിജയിക്കുന്ന ടീം പരമ്പര സ്വന്തമാക്കും. നേരത്തേ ടെസ്റ്റ് പരമ്പര ഇന്ത്യ നേടിയിരുന്നു.
Content Highlights: Don't Drop Sanju Samson says akash chopra
Published: 01 Aug 2023, 03:09 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented