ചണ്ഡീഗഢ്: ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിനെതിരേ തകര്‍പ്പന്‍ ജയമാണ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു സ്വന്തമാക്കിയത്. ഏഴ് വിക്കറ്റിന്റെ അനായാസജയമാണ് ആര്‍സിബി പഞ്ചാബിന്റെ തട്ടകത്തില്‍ നേടിയത്. മത്സരത്തില്‍ വിജയറണ്‍ കുറിച്ചതിന് പിന്നാലെ വിരാട് കോലി നടത്തിയ ആഘോഷപ്രകടനം ചർച്ചയായിരുന്നു. എന്നാൽ സെലിബ്രേഷൻ അൽപ്പം കടുത്തുവെങ്കിലും താരത്തിന് പിഴ ലഭിച്ചിരുന്നില്ല. ഇത് ചോദ്യംചെയ്ത് രംഗത്തെത്തിയിരിക്കുകയാണ് മുൻ താരം ആകാശ് ചോപ്ര. ദിഗ്‌വേഷിന്റെ നോട്ട്ബുക്ക് സെലിബ്രേഷനെ വിമർശിച്ചവർ കോലിക്കെതിരേ ഒന്നും പറഞ്ഞില്ലെന്നും ആകാശ് ചോപ്ര കൂട്ടിച്ചേർത്തു.
ദിഗ്‌വേഷ് രാത്തിയുടെ നോട്ട്ബുക്ക് സെലിബ്രേഷനാണ് ഞാന്‍ ശ്രദ്ധിച്ചത്. ഒരു തവണ ആഘോഷപ്രകടനം നടത്തിയതിന് പിന്നാലെ പിഴ ചുമത്തി. രണ്ടാം തവണയും ചെയ്ത് വീണ്ടും പിഴ ലഭിച്ചു. മൂന്നാം തവണ ഇങ്ങനെ ആആഘോഷിക്കാന്‍ പേടിച്ചു. പിഴ അടയ്ക്കുന്നതിനാല്‍ കാര്യമായി സമ്പാദിക്കാനാവില്ലെന്നാണ് പറഞ്ഞത്. അതുകൊണ്ട് ഗ്രൗണ്ടില്‍ എഴുതാന്‍ തുടങ്ങി. - ആകാശ് ചോപ്ര പറഞ്ഞു.
എന്നാല്‍ പഞ്ചാബ്-ബെംഗളൂരു മത്സരത്തിന് പിന്നാലെ വിരാട് കോലിയുടെ സെലിബ്രേഷന്‍ കണ്ടു. ആക്രമണോത്സുകമായിരുന്നു അത്. എന്നിട്ടും ആരും അതിനെതിരേ ഒന്നും പറഞ്ഞില്ല. ഒരു വിമര്‍ശനം പോലുമുണ്ടായില്ല. എന്നാല്‍ ദിഗ്‌വേഷിന്റെ നോട്ട്ബുക്ക് സെലിബ്രേഷനില്‍ അങ്ങനെയായിരുന്നില്ല. - ആകാശ് ചോപ്ര കൂട്ടിച്ചേര്‍ത്തു.
ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തില്‍ വിജയറണ്‍ കുറിച്ചതിന് പിന്നാലെ വിരാട് കോലി നടത്തിയ ആഘോഷപ്രകടനമാണ് ചര്‍ച്ചയായത്. ശ്രേയസ്സ് അയ്യരിനു നേര്‍ക്കാണ് കോലി ആഘോഷപ്രകടനം നടത്തിയത്. ജിതേഷ് ശര്‍മ ടീമിനെ ജയത്തിലെത്തിച്ചതിന് പിന്നാലെ നോണ്‍ സ്‌ട്രൈക്കേഴ്‌സ് എന്‍ഡിലുണ്ടായിരുന്ന കോലി അയ്യര്‍ക്ക് നേരെ തിരിഞ്ഞാണ് ആഘോഷപ്രകടനം നടത്തിയത്. എന്നാല്‍ കോലിയുടെ ഈ ആഹ്‌ളാദപ്രകടനത്തില്‍ ശ്രേയസ്സ് അയ്യര്‍ അതൃപ്തി പ്രകടിപ്പിച്ചു. പിന്നാലെ കോലി അയ്യരുടെ അടുത്തുപോയി സംസാരിച്ചു. മത്സരശേഷം കുറച്ചുസമയം തര്‍ക്കിച്ചെങ്കിലും പഞ്ചാബ് നായകനെ ആലിംഗനം ചെയ്താണ് കോലി മടങ്ങിയത്.
അതേസമയം പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തിലാണ് ദിഗ്‌വേഷ് രാത്തി ആദ്യമായി നോട്ട് ബുക്ക് സെലിബ്രേഷൻ നടത്തിയത്. പഞ്ചാബിന്റെ പ്രിയാന്‍ഷ് ആര്യയെ പുറത്താക്കിയതിന് പിന്നാലെ അടുത്തേക്ക് ഓടിവന്ന് ദിഗ്‌വേഷ് സാങ്കല്‍പിക നോട്ട്ബുക്കില്‍ എഴുതിയാണ് ആഘോഷിച്ചത്. ഡല്‍ഹി ടീമില്‍ തന്റെ സഹതാരം കൂടിയായ പ്രിയാന്‍ഷ് ഡഗ്ഔട്ടിലേക്ക് മടങ്ങുന്നതിനിടയിലാണ് ഓടിയെത്തി ദിഗ്‌വേഷ് നോട്ട്ബുക്കില്‍ കുറിച്ചത്.
എന്നാല്‍ ഇത് അല്‍പം കടന്നുപോയതോടെ അമ്പയര്‍ ഇടപെട്ടു. ദിഗ്‌വേഷിന് മുന്നറിയിപ്പ് നല്‍കി. മത്സരത്തിന് പിന്നാലെ ബിസിസിഐ ദിഗ്‌വേഷിന് മാച്ച് ഫീയുടെ 25 ശതമാനം പിഴ ചുമത്തുകയും ഒരു ഡീമെറിറ്റ് പോയിന്റ് നല്‍കുകയും ചെയ്തു. പിന്നാലെ മുംബൈക്കെതിരേയും താരം ഇത് തുടർന്നു. പിന്നാലെ മാച്ച് ഫീയുടെ 50 ശതമാനം പിഴ ചുമത്തുകയും രണ്ട് ഡീമെറിറ്റ് പോയിന്റ് നല്‍കുകയുമായിരുന്നു.
Content Highlights: akash chopra on kohli celebration ipl Digvesh Rathi
Published: 22 Apr 2025, 08:16 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented